ജിഎസ്ടി അറിയാം; മൊബൈല്‍ ആപ്പുമായി കേന്ദ്ര സര്‍ക്കാര്‍

By Web Desk  |  First Published Jul 8, 2017, 3:49 PM IST

ദില്ലി: ജിഎസ്ടിയുടെ കീഴിലുള്ള എല്ലാ സേവന നിരക്കുകളും അറിയുന്നതിനായി കേന്ദ്രസർക്കാർ പുതിയ ആപ്പ് പുറത്തിറക്കി. ജിഎസ്ടി റേറ്റ് ഫൈന്‍റർ എന്ന ആപ്ലിക്കേഷനാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസാണ് ആപ്പ് പുറത്തിറക്കിയത്.

ഓട്ടോമൊബൈൽ, ഷാംപൂ, തേയില തുടങ്ങി 1200ഓളം ഉത്പന്നങ്ങളുടെ നിരക്കുകൾ ആപ്പ് വഴി അറിയാൻ സാധിക്കും. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രം ലഭ്യമാക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ ഇറക്കിയിരിക്കുന്നത്. ഉടൻ തന്നെ ആപ്പിൾ, വിൻഡോസ് ഫോണുകളിലേക്കും ആപ്ലിക്കേഷൻ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ ഒന്നിനാണു കേന്ദ്രസർക്കാർ രാജ്യത്തു ചരക്ക് സേവന നികുതി നടപ്പാക്കിയത്.

Latest Videos

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ GST Rate Finder 

click me!