സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രം

By Web Team  |  First Published Dec 25, 2018, 7:30 PM IST

ബ്ലോഗുകളും, വെബ്സൈറ്റുകളും തുടങ്ങി എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്ര ഏജൻസികള്‍ക്ക് അനുമതി ലഭിക്കും


ദില്ലി: കമ്പ്യൂട്ടറുകളും സ്മാർട് ഫോണുകളും ചോർത്താൻ മുന്‍കൂര്‍ അനുവാദം ഇല്ലാതെ പത്തോളം ഏജൻസികൾക്ക് അനുമതി നൽകിയ വിവാദ ഉത്തരവിന് തൊട്ടുപിന്നാലെ സൈബര്‍ലോകത്തും പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്.സമൂഹത്തിന്, രാജ്യത്തിന് വെല്ലുവിളിയായ എന്തു ഉള്ളടക്കവും കേന്ദ്ര ഏജൻസികൾക്ക് നേരിട്ട് നീക്കം ചെയ്യാനുള്ള നിയമഭേദഗതിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ ഇടങ്ങള്‍ക്കൊപ്പം ടിക് ടോക് പോലും നിരീക്ഷിക്കാനാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടെ ബ്ലോഗുകളും, വെബ്സൈറ്റുകളും തുടങ്ങി എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്ര ഏജൻസികള്‍ക്ക് അനുമതി ലഭിക്കും. ഇതോടെ രാജ്യത്തെ ഓൺലൈൻ സ്വാതന്ത്ര്യത്തിന് അന്ത്യം കുറിയ്ക്കുമെന്നാണ് ഒരു വിഭാഗം ഓണ്‍ലൈൻ വിദഗ്ധര്‍ പറയുന്നത്. 

Latest Videos

undefined

ഐടി ആക്ടില്‍ നിലവിലെ സെക്ഷന്‍ 79ലാണ് സര്‍ക്കാര്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. എന്തെങ്കിലും അനുചിതമായ സന്ദേശങ്ങള്‍ കണ്ടെത്താന്‍ ഏതൊരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്‍റെ സുരക്ഷ മുന്‍കരുതല്‍ മാറ്റുവാനും.എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മറികടക്കാനും അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്നു.

ഇതോടെ ബ്ലോഗുകളും, വെബ്സൈറ്റുകളും തുടങ്ങി എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്ര ഏജൻസികള്‍ക്ക് അനുമതി ലഭിക്കും. ഇതോടെ രാജ്യത്തെ ഓൺലൈൻ സ്വാതന്ത്ര്യത്തിന് വലിയ തിരിച്ചടി ഉണ്ടാകും എന്നാണ് സൈബര്‍ വിദഗ്ധരുടെ അഭിപ്രായം. ചൈനയ്ക്ക് സമാനമായി ഇന്ത്യയിലും സോഷ്യൽമീഡിയകളും ഓൺലൈൻ മാധ്യമങ്ങളെയും നിയന്ത്രിക്കുന്നുണ്ട്, ഈ അവസ്ഥയിലേക്കാണ് പുതിയ ഭേദഗതി ഇന്ത്യയെ എത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഒപ്പം ഭേദഗതി പ്രകാരം 72 മണിക്കൂറിനകം ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ കണ്ടന്‍റ് എവിടെ നിന്നാണ് വന്നത്, എവിടെ നിന്നാണ് അതിന്‍റെ ഉള്ളടക്കം ലഭിച്ചതെന്ന് കണ്ടെത്തി കേന്ദ്ര സർക്കാറിനെയോ അന്വേഷണ, സുരക്ഷാ ഏജൻസികളെയോ അറിയിക്കണമെന്നും പറയുന്നു. വ്യാജ വാര്‍ത്തകളെ തടുക്കാന്‍ ഇത് ഗുണകരമാണ് എന്ന് തോന്നാമെങ്കിലും സര്‍ക്കാര്‍ വിരുദ്ധമെന്ന് തോന്നുന്ന കണ്ടന്‍റുകളും ഇത്തരത്തില്‍ നീക്കാന്‍ സാധിക്കും എന്നതാണ് ആശങ്ക.

ഓൺലൈൻ സാധ്യതകൾ ദുരുപയോഗം ചെയ്യാതിരിക്കാനും ഉത്തരവാദിത്തവും സുതാര്യതയും കൊണ്ടുവരാനുമാണ് ഐടി നിയമത്തിൽ ഭേദഗതി കൊണ്ടു ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. കരടു ചട്ടം തങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അതേക്കുറിച്ച് വിശദമായ വിലയിരുത്തൽ സമർപ്പിക്കുമെന്നും ‘ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ’ സഹ സ്ഥാപകനും അഭിഭാഷകനുമായ അപർ ഗുപ്തയും പറഞ്ഞു.

click me!