ദില്ലി: വാനക്രൈയ്ക്ക് ശേഷം സൈബർ ലോകത്തെ ഭീതിയിലാഴ്ത്തിയ റാൻസംവേർ ആക്രമണം ഉണ്ടായേക്കുമെന്ന് ജാഗ്രത നിര്‍ദേശം. ലോക്കി എന്ന റാൻസംവേറാണ് ഭീതിപരത്തി വ്യാപിക്കാൻ ഒരുങ്ങിനിൽക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാർ മുന്നറിയിപ്പ് പുറത്തിറക്കി. ഇമെയിലായാണ് ലോക്കി കമ്പ്യൂട്ടറുകളിലെത്തുന്നത്.
അതു തുറക്കുമ്പോൾ റാൻസംവേർ കംപ്യൂട്ടറിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കും. പണം കൊടുത്താലേ പിന്നീടു കംപ്യൂട്ടർ പ്രവർത്തിക്കൂ. മെയിൽ നിരുപദ്രവിയാണെന്നമട്ടിലാകും ശീർഷകം. ദയവായി പ്രിന്റ് ചെയ്യു, രേഖകൾ, ചിത്രം, ജോലി അറിയിപ്പ്, ബിൽ എന്നിങ്ങനെയുള്ള ശീർഷകങ്ങളിലാവും സന്ദേശം ലഭിക്കുക.
സന്ദേശങ്ങൾ സിപ് ഫയലുകളായാട്ടാവും ഉണ്ടാവുക. അതു തുറക്കുമ്പോൾ റാൻസംവേർ കംപ്യൂട്ടറിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കും. പണം കൊടുത്താലേ പിന്നീടു കംപ്യൂട്ടർ പ്രവർത്തിക്കൂ. ഒന്നരലക്ഷം രൂപവരെ ഓരോ കംപ്യൂട്ടറിൽനിന്നും പിഴപ്പണമായി ചോദിക്കാം.