'ഐടി നിയമത്തിന്‍റെ സംരക്ഷണം ഇനിയില്ല', ട്വിറ്ററിനെതിരെ നടപടിയെന്ന് കേന്ദ്രം; ആദ്യ കേസെടുത്ത് യുപി പൊലീസ്

By Web Team  |  First Published Jun 16, 2021, 11:59 AM IST

ഉദ്യോഗസ്ഥനെ നിയമിച്ചതായുള്ള ട്വിറ്ററിന്‍റെ അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി


ദില്ലി: സാമൂഹിക മാധ്യമമായ ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ട്വിറ്ററിന് ഐടി നിയമത്തിന്‍റെ സംരക്ഷണം ഇനിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സർക്കാർ മാർഗ്ഗനിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിൽ കടുത്ത നടപടിയെടുക്കാനുള്ള തീരുമാനം. ഐടി ചട്ടം  പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സാമൂഹിക മാധ്യമ കമ്പനികളെല്ലാം ചീഫ് കംപ്ലയ്ൻസ് ഉദ്യോഗസ്ഥനെ നിയമിച്ച് അറിയിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു.

മറ്റ് സാമൂഹിക മാധ്യമ കമ്പനികളെല്ലാം ഉദ്യോഗസ്ഥനെ നിയമിച്ച് കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ ട്വിറ്റ‍ർ ഇതിന് വഴങ്ങിയിരുന്നില്ല. പിന്നീട് ട്വിറ്റർ ഉദ്യോഗസ്ഥനെ നിയമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഉദ്യോഗസ്ഥനെ നിയമിച്ചതായുള്ള ട്വിറ്ററിന്‍റെ അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതോടെയാണ് കർശന നടപടിയിലേക്ക് നീങ്ങാൻ കേന്ദ്രം തീരുമാനിച്ചത്. അതിനിടെ ട്വിറ്ററിനെതിരെ ആദ്യ കേസെടുത്ത് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് ഉത്തർപ്രദേശ് പൊലീസ്. തെറ്റായ വിവരം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!