വ്യാജ ആന്‍ഡ്രോയ്ഡ് ആപ്പുകളിലൂടെ 10 ലക്ഷം ഗൂഗിള്‍ അക്കൗണ്ടുകള്‍ നശിപ്പിക്കുന്നു

By Web Desk  |  First Published Dec 3, 2016, 11:19 AM IST

നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താവാണോ? എങ്കില്‍ അല്‍പ്പം ഭയപ്പെടേണ്ട ഒരു വിവരം പുറത്തുവന്നിട്ടുണ്ട്. ഗൂലിജാന്‍ എന്ന തരം മാല്‍‌വേര്‍ പത്തുലക്ഷത്തോളം ഗൂഗിള്‍ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വ്യാജ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെയാണ് ഈ മാല്‍വേര്‍ ഫോണിലേക്ക് എത്തുകയും ഗൂഗിള്‍ അക്കൗണ്ടിനെ നശി്പപിക്കുകയും ചെയ്യുന്നത്. പ്രമുഖ സെക്യൂരിറ്റി സ്ഥാപനമായ ചെക്ക്‌പോയിന്റാണ് ഈ മാല്‍വേറിനെ കണ്ടെത്തിയത്. ഇപ്പോള്‍ പ്ലേസ്റ്റോറിലുള്ള 86 ആപ്പുകളാണ് ഗൂലിജാന്‍ മാല്‍വേറിനെ ഫോണുകളിലെത്തിക്കുന്നത്. ഇപ്പോള്‍ ഉപയോഗത്തിലുള്ള അമ്പത് ശതമാനത്തിലധികം ആന്‍ഡ്രോയ്‍്ഡ് ഫോണുകളില്‍ ഈ മാല്‍വേര്‍ എത്തിപ്പെട്ടതായാണ് വിവരം. ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ് ഒ എസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് ഗൂലിജാന്‍ ആക്രമണം നടത്തുന്നത്. ഗൂഗളിന്റെ സേവനങ്ങളായ ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ പ്ലേ, ഗൂഗിള്‍ ഡ്രൈവ്, ജി സ്യൂട്ട് എന്നിവയിലാണ് ഗൂലിജാന്‍ അതിക്രമിച്ചുകയറുന്നത്. ഇവയിലെ വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഈ മാല്‍വേര്‍ ചെയ്യുന്നത്.

click me!