ഗൂഗിള്‍ ഇന്ത്യയുടെ പ്രൊഡക്ട് മാനേജര്‍ ഋഷി ചന്ദ്രയാണ് വോയ്സ് ആക്ടിവേറ്റഡ് സ്പീക്കറുകള്‍ പുറത്തിറക്കിയ ചടങ്ങില്‍ വെച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്
ഉപയോക്താക്കളുടെ ശബ്ദം തിരിച്ചറിഞ്ഞ് മറുപടി കൊടുക്കാന്‍ കഴിയുന്ന ഗൂഗ്ള്‍ വോയ്സ് അസിസ്റ്റന്റ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഗൂഗിളില്‍ തിരയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്യാതെ പറഞ്ഞ് മനസിലാക്കിക്കാനും ഫോണിലെ മറ്റ് സൗകര്യങ്ങള്‍ വോയിസ് കമാന്റിലൂടെ ഉപയോഗിക്കാനും കഴിയുന്ന സംവിധാനമാണിത്.
എന്നാല്‍ വെറുമൊരു ആപ്ലിക്കേഷനായ ഗൂഗിള്‍ അസിസ്റ്റന്റിലെ സ്ത്രീ ശബ്ദത്തിന് ഈ കുറഞ്ഞ കാലയളവില്‍ 4.5 ലക്ഷം വിവാഹ ആലോചനകളാണത്രെ ലഭിച്ചത്. ഗൂഗിള്‍ ഇന്ത്യയുടെ പ്രൊഡക്ട് മാനേജര്‍ ഋഷി ചന്ദ്രയാണ് വോയ്സ് ആക്ടിവേറ്റഡ് സ്പീക്കറുകള്‍ പുറത്തിറക്കിയ ചടങ്ങില്‍ വെച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഗൂഗ്ള്‍ അസിസ്റ്റന്റ് ലഭ്യമാവുന്നത്.
ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഇനി ശബ്ദമായിരിക്കും ഉപയോഗിക്കപ്പെടുകയെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടല്‍. 119 ഭാഷകളിലായി ഒരു ബില്യനിലധികം പേരാണ് ഇപ്പോള്‍ തന്നെ വിവിധ ഭാഷകളിലായി ഗൂഗ്ള്‍ വോയിസ് അസിസ്റ്റന്റ് ഉപയോഗിക്കുന്നത്.