ആന്‍ഡ്രോയ്ഡ് ഒ എത്തുന്നു

By Web Desk  |  First Published Mar 24, 2017, 10:28 AM IST

അടുത്ത ആന്‍ഡ്രോയ്ഡ് പതിപ്പിന്‍റെ ഡെവലപ്പേര്‍സ് പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഒ എന്തിനെ പ്രതിനിധീകരിക്കുന്നെന്ന് ഗൂഗിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉപയോക്താക്കളെ ഒട്ടും നിരാശരാക്കില്ലെന്നാണ് ഗൂഗിള്‍ നല്‍കുന്ന സൂചനകള്‍. ആന്‍ഡ്രോയിഡ് ന്യുഗട്ട് വ്യാപകമാകുന്നതിന് മുന്‍പ് തന്നെ ആന്‍ഡ്രോയിഡ് ഒ ഡെവലപ്പേര്‍സ് പതിപ്പ് എത്തുന്നത്.

ഒ പതിപ്പില്‍ അവസാന മിനുക്ക് പണികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലങ്കിലും എന്തൊക്കെ മാറ്റങ്ങളാണ് പുതിയ പതിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.  ആന്‍ഡ്രോയിഡ് ഒ വെര്‍ഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പണിപ്പുരയിലാണ് എഞ്ചിനീയര്‍മാരെന്നും ഗൂഗിളിന്റെ പ്രധാന എഞ്ചിനീയര്‍ ഡേവ് ബ്രൂക്ക് പറഞ്ഞു.

Latest Videos

ആന്‍ഡ്രോയ്ഡ് ഒ യില്‍ പ്രതീക്ഷിക്കാവുന്ന പ്രത്യേകത

കൂടുതല്‍ പ്രവര്‍ത്തന ക്ഷമത ബാക്ക്ഗ്രൗണ്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ അനാവശ്യമായി ബാറ്ററി ഉപയോഗിക്കുന്നതില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വളരെയധികം പരാതിയുണ്ട്. ഇത് പരിഹരിക്കുന്നതിനായി ബാക്ക് ഗ്രൗണ്ടില്‍ എതെല്ലാം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കണമെന്ന് സ്വതന്ത്രമായി ആന്‍ഡ്രോയിഡ് ഒ  തീരുമാനിക്കുന്ന രീതിയിലാണ് വികസിപ്പിച്ചെടുക്കുന്നത്.

ആപ്പുകളുടെ നോട്ടിഫിക്കേഷന്‍ ആവശ്യമുള്ള രീതിയില്‍ മാത്രം നിയന്ത്രിക്കുവാന്‍ ആന്‍ഡ്രോയ്ഡ് ഒ യ്ക്ക് കഴിയുന്നതാണ്. ഇത് വഴി നോട്ടിഫിക്കേഷനുകളുടെ ബഹളം ഒഴിവാക്കുന്നതിനായി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളെ എറെ സഹായിക്കുന്ന സംവിധാനമാണ് നിലവില്‍ വരിക.

ഓട്ടോഫില്‍ സൗകര്യം പരിഷ്‌ക്കരിച്ചാണ് ആന്‍ഡ്രോയിഡ് ഒ പുറത്തിറങ്ങുക. ഓട്ടോഫില്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാസ്‌വേര്‍ഡ് അടക്കമുള്ള എല്ലാവിവരങ്ങളും നേരത്തെ ഫിഡ് ചെയ്ത്‌വച്ച് ആവശ്യമുള്ളപ്പോള്‍ ആന്‍ഡ്രോയിഡ് ഒ യുടെ സഹായത്താല്‍ ഉപയോഗിക്കാം

ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ മിനിമൈസ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആസ്‌പെക്റ്റ് റോഷ്യോ വേണ്ടരീതിയില്‍ ക്രമീകരിച്ച് വിന്റോ ആവശ്യമുള്ള രീതിയില്‍ സെറ്റ് ചെയ്ത് വെക്കാനും സാധിക്കുന്നതാണ്.

വയര്‍ലെസ് ഓഡിയോ ഇഷ്ടപ്പെടുന്നവര്‍ക്കായി ഹൈ ക്വാളിറ്റ് ബ്ലൂടൂത്ത് ഓഡിയോ കോഡെക്കുകളും ഉണ്ടാകും

click me!