കാലിഫോർണിയ: അഞ്ച് വർഷം നീണ്ട മൽസരത്തിനൊടുവില്‍ ടെക് ലോകത്ത് ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ പട്ടികയിൽ ആപ്പിളിനെ കീഴടക്കി ഗൂഗിൾ ഒന്നാം സ്ഥാനത്ത്. ഫിനാൻസ് ഗ്ലോബൽ ബ്രാൻഡ് പട്ടികയിൽ ആപ്പിള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2011 മുതല്‍ ആപ്പിളായിരുന്നു ഒന്നാംസ്ഥാനത്ത്.
പുതിയ പട്ടിക അനുസരിച്ച് ഗൂഗിളിന്റെ ബ്രാൻഡ് മൂല്യം 109.6 ബില്യൺ ഡോളറാണ് . ആപ്പിളിന്റേത് 107.141 ബില്യൺ ഡോളറും. ആമസോൺ, സാംസങ്ങ്, വെറൈസൻ, മൈക്രോസോഫ്റ്റ്, വാൾമാർട്ട്, ഫേസ്ബുക്ക്, തുടങ്ങിയ കമ്പനികളും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 17ാം സ്ഥാനത്തായിരുന്ന ഫേസ്ബുക്ക് ഇത്തവണ ഒമ്പതാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.
കഴിഞ്ഞ വർഷം ആപ്പിളിന് വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിക്സൽ ഉൾപ്പടെയുള്ള ഫോണുകളിലൂടെ ആപ്പിളിന് കനത്ത വെല്ലുവിളി ഉയർത്താൻ ഗൂഗിളിന് കഴിഞ്ഞു.