ഗൂഗിള്‍ 'തേസ്' സ്പീഡില്ല, സുരക്ഷ കുറവ്; പരാതികള്‍ ഏറെ

By Web Desk  |  First Published Sep 20, 2017, 12:21 PM IST

ദില്ലി: കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്‍റെ പെയ്മെന്‍റ് ആപ്പ് ഗൂഗിള്‍ 'തേസ്' ഇന്ത്യയിലവതരിപ്പിച്ചത്. പക്ഷെ ടെക് ലോകം കരുതിയ അത്ര സ്പീഡ് പോരെന്നും, സുരക്ഷ പ്രശ്നങ്ങളുണ്ടെന്നുമാണ് ആപ്പിനെക്കുറിച്ചുള്ള ചില റിവ്യൂകള്‍ വരുന്നത്.  ഈ മൊബൈല്‍ ആപ്പ്, ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഓഡിയോ ക്യു.ആര്‍ സാങ്കേതിക വിദ്യയാണ് ടെസ് ആപ്പിന്‍റെ പ്രത്യേകത. ഈ സംവിധാനം ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണിലെ കാഷ് മോഡ് ഓപ്ഷനുപയോഗിച്ച് രണ്ടു ഫോണുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറാന്‍ സാധിക്കും.

Latest Videos

എന്നാല്‍ ഇതിന്  ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഫോണ്‍ നമ്പരോ നല്‍കേണ്ട ആവശ്യവും ഇല്ല. എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്.ബി.ഐ തുടങ്ങിയ ബാങ്കുകളുമായി ഗൂഗിള്‍ പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ യൂണിഫൈഡ് പെയ്മെന്‍റ്സ് ഇന്റര്‍ഫെയ്സ് (യു.പി.ഐ.) സംവിധാനത്തിലൂടെ ഇന്ത്യയിലെ 55 ബാങ്കുകളുമായി ചേര്‍ന്നും തേസ് പ്രവര്‍ത്തിക്കും.  

മാത്രമല്ല,  മറ്റ് പെയ്മെന്‍റ് ആപ്പുകളുമായും തേസിനെ ബന്ധിപ്പിക്കാവുന്നതാണ്. 'ടെസ് ഷീല്‍ഡ്' എന്ന ഈ ആപ്പിലെ  സുരക്ഷാ സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നതുള്‍പ്പെടെയുളള പ്രശ്നങ്ങള്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ പറയുന്നു.

click me!