പ്രളയത്തിൽ മുങ്ങിയ ഗ്രാമങ്ങളുടെ മാപ്പും അടിയന്തര സഹായങ്ങളും ക്യാംപുകളിലെ ലൈവ് വിവരങ്ങളുമായി ഗൂഗിളിന്റെ വിവിധ സര്‍വീസുകൾ സജീവമാണ്.
തിരുവനന്തപുരം: കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തെ നേരിടാൻ ഗൂഗിൾ പുതിയ സംവിധാനങ്ങളാണ് അവതരിപ്പിക്കുന്നത്. പ്രളയത്തിൽ മുങ്ങിയ ഗ്രാമങ്ങളുടെ മാപ്പും അടിയന്തര സഹായങ്ങളും ക്യാംപുകളിലെ ലൈവ് വിവരങ്ങളുമായി ഗൂഗിളിന്റെ വിവിധ സര്‍വീസുകൾ സജീവമാണ്.
എന്ന ഗൂഗിൾ മാപ്പിൽ ഓരോ ജില്ലയിലും വേണ്ട അടിയന്തര സഹായങ്ങളുടെ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി
താമസ സൗകര്യം, രക്ഷാദൗത്യം, ഭക്ഷണവും വെള്ളവും, ഹെൽപ്പ്ലൈൻ, രക്ഷാപ്രവർത്തനത്തിന് ജീപ്പ്, വോളന്റിയർമാർ, റിലീഫ് മെറ്റീരിയൽ ശേഖരണം, കുടി വെള്ളം, ഗതാഗതം, ആംബുലൻസ്, മരുന്നുകൾ, റെസ്ക്യൂ ഹെൽപ്പ് ആൻഡ് ആക്സസറീസ് തുടങ്ങി അടിയന്തരമായി വേണ്ട ആവശ്യങ്ങളുടെ മാപ്പ് തന്നെ ലഭ്യമാണ്.
മാപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ കൃത്യമായ വിവരങ്ങളും ബന്ധപ്പെടേണ്ട വ്യക്തിയുടെ മൊബൈൽ നമ്പറുകളും എത്ര പേർക്ക് സഹായം വേണമെന്നും ആരൊക്കെ നൽകാൻ തയാറാണ് തുടങ്ങി വിവരങ്ങൾ ലഭിക്കും. വളരെ പെട്ടെന്ന് അടിയന്തര സഹായങ്ങൾ എത്തിക്കാൻ സഹായിക്കുന്നതാണ് ഗൂഗിൾ മാപ്പ്.