ആന്‍ഡ്രോയ്ഡ് 15 എത്തി; സുരക്ഷ മുഖ്യം ബിഗിലേ, ഫോണ്‍ കള്ളന്‍ കൊണ്ടുപോയാലും പേടിക്കണ്ട, യുഐയും പുത്തന്‍

By Web TeamFirst Published Oct 16, 2024, 9:46 AM IST
Highlights

പിക്സല്‍ ഫോണുകളിലൂടെ ആന്‍ഡ്രോയ്ഡ് 15 ഒഎസ് എത്തി, യൂസർ ഇന്‍റർഫേസില്‍ മാറ്റം, സുരക്ഷയും ശക്തം 

തിരുവനന്തപുരം: കാത്തിരിപ്പ് അവസാനിപ്പിച്ച് ആന്‍ഡ്രോയ്ഡ് 15 മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എത്തി. ഗൂഗിള്‍ പിക്സല്‍ ഫോണിലാണ് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ യൂസർ ഇന്‍റർഫേസും എഐ ഇന്‍റഗ്രേഷനും മുന്‍ റിപ്പോർട്ടുകള്‍ പോലെ സുരക്ഷാ, സ്വകാര്യത കെട്ടുറപ്പുമാണ് ആന്‍ഡ്രോയ്ഡ് 15നെ വേറിട്ടതാക്കുന്നത്. മറ്റ് ഫോണിലേക്കും ആന്‍ഡ്രോയ്ഡ് 15 ഉടനെത്തും. 

പിക്സല്‍ ഫോണുകളിലൂടെ ആന്‍ഡ്രോയ്ഡ് 15 ഒഎസ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. പുതിയ യൂസർ ഇന്‍റർഫേസാണ് വന്നിരിക്കുന്ന മാറ്റങ്ങളിലൊന്ന്. പുതിയ ഡിസൈനിനൊപ്പം നാവിഗേഷന്‍ കൂടുതല്‍ അനായാസമാക്കി. പുതിയ കസ്റ്റമൈസ്ഡ് ലോക്ക് സ്ക്രീന്‍, ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ചില വിവരങ്ങളിലേക്ക് ക്വിക്ക് ആക്സസ് നല്‍കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. മള്‍ട്ടിടാസ്കിംഗ് കഴിവ് മെച്ചപ്പെടുത്തിയതാണ് വരുത്തിയ മാറ്റങ്ങളില്‍ മറ്റൊന്ന്. ടാബ്‍ലറ്റുകളിലും ഫോള്‍ഡബിളുകളിലും ഇത് പ്രയോജനം ചെയ്യും. ഒരു ആപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് വേഗത്തില്‍ പോകാനും സ്പ്ലിറ്റ്-സ്ക്രീന്‍ ലഭിക്കാനും ഇത് സഹായകമാകും. മറ്റ് ആപ്പുകള്‍ നോക്കുമ്പോള്‍ തന്നെ വീഡിയോകള്‍ കാണാന്‍  സഹായകമാകുന്ന തരത്തിലാണിത്. 

Latest Videos

സ്വകാര്യതയും സുരക്ഷയും വർധിപ്പിച്ചതാണ് ആന്‍ഡ്രോയ്ഡ് 15ലെ ഏറ്റവും ആകർഷണം. നവീനമായ പ്രൈവസി കണ്‍ട്രോള്‍ സംവിധാനം ഈ ഒഎസിലുണ്ട്. ആരെങ്കിലും ഫോണ്‍ കവർന്നാല്‍ ഫോണിനുള്ളിലെ വിവരങ്ങള്‍ ചോരാന്‍ അനുവദിക്കാത്ത തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്കും ശ്രദ്ധേയം. എഐ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന ടൂളാണിത്. ബാറ്ററി ഒപ്റ്റിമൈസേഷന്‍, ആപ്പുകളുടെ പ്രകടനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ എഐ/മെഷീന്‍ ലേണിങ് ഫീച്ചറുകള്‍ ആന്‍ഡ്രോയ്ഡ് 10 അവതരിപ്പിക്കുന്നു. കൂടുതല്‍ മികവുള്ള ക്യാമറകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും ആന്‍ഡ്രോയ്ഡ് 15 ഒഎസിനുണ്ട്. ലോ-ലൈറ്റ് പെർഫോർമന്‍സും പുതിയ എഡിറ്റിംഗ് ആപ്പും ഗ്യാലറി ആപ്പില്‍ തന്നെ കാണാം. 

Read more: മൂന്ന് ഫോണും ഒന്നിനൊന്ന് മെച്ചം; മികച്ച ക്യാമറ, ബാറ്ററി, പെർഫോമന്‍സ്; വിവോ എക്സ്200 സിരീസ് ഇറങ്ങി

  ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!