സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളിലും മറ്റും അഗ്മെന്‍റഡ് ആര്‍ട്ടിഫിഷല്‍ റിയാലിറ്റി തരംഗം ഉണ്ടാക്കുമെന്ന് പറഞ്ഞ ഗൂഗിള്‍ പദ്ധതി പ്രോജക്ട് ടാങ്കോ ഉപേക്ഷിക്കുന്നു. ഇത് സംബന്ധിച്ച് ടാങ്കോയുടെ ട്വിറ്റര്‍ അക്കൌണ്ട് വഴിതന്നെയാണ് ഗൂഗിള്‍ സ്വിരീകരണം തന്നത്. 2014ലാണ് ഈ പ്രോജക്ട് ഗൂഗിള്‍ ആരംഭിച്ചത്.
2016 ല്‍ ഇറക്കിയ ഗൂഗിളിന്‍റെ വിആര്‍ സെറ്റും ഈ പ്രോജക്ടിന്‍റെ ഭാഗമായിരുന്നു. സ്മാര്‍ട്ട് ഫോണുകളെ വി ആര്‍ ഹെഡ്സെറ്റാക്കി മാറ്റുന്നതിനുള്ള പ്രധാന തടസ്സം ഫോണില്‍ ഔട്ട് സൈഡ് ഇന്‍ ട്രാക്കിങ് എങ്ങിനെ നടത്തും എന്നതാണ്. ക്യാമറകളുടെയും ലേസര്‍തരംഗങ്ങളുടെയും സഹായമില്ലാതെ ഹെഡ് സെറ്റുകള്‍ക്ക് തന്നെ ഈ ട്രാക്കിങ് നടത്താനായാല്‍ ഈയൊരു സാധ്യത വികസിപ്പിച്ചെടുക്കുകയാണ് ടാങ്കോയുടെ ലക്ഷ്യമെന്നാണ് 2016ല്‍ പ്രോജക്ടിന്റെ സംഘത്തലവനായ ജോണി ലീ മുമ്പ് സൂചിപ്പിച്ചിരുന്നു.
തുടര്‍ന്ന് ലെനോവ, അസ്യൂസ് എന്നീ കമ്പനികള്‍ തങ്ങളുടെ ഫോണ്‍ നിര്‍മ്മാണത്തില്‍ പ്രോജക്ട് ടാങ്കോയുടെ സഹായം തേടിയിരുന്നു. ലെനോവ പാബ്2 പ്രോ, അസ്യൂസ് സെന്‍ഫോണ്‍ എആര്‍ എന്നിവ ഈ പദ്ധതിയുടെ ഭാഗമായവയാണ് എന്നാല്‍ ഇവയൊന്നും വിപണിയില്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചില്ല.
പ്രോജക്ട് ടാങ്കോയുടെ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ കൂടുതല്‍ ഹാര്‍ഡ് വെയര്‍ ചെയ്ഞ്ചുകള്‍ ആവശ്യമാണെന്നതിനാല്‍ ഗൂഗിള്‍ സ്വന്തം ഫോണ്‍ ആയ പിക്സലില്‍ പോലും ഇവരുടെ സേവനം പരിമിതമാക്കിയിരുന്നു. കൂടുതല്‍ പിന്തുണയില്ലാത്തതിനാലാണ് ടാങ്കോയുടെ പിന്‍വാങ്ങാല്‍. മാര്‍ച്ച് ഒന്നുവരെ ടാങ്കോ സംബന്ധിയായ സപ്പോര്‍ട്ടുകള്‍ നല്‍കുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
അതേ സമയം എആര്‍ കോര്‍ എന്ന പുതിയ പദ്ധതിയിലേക്ക് ഡെവലപ്പര്‍മാരെ ഗൂഗിള്‍ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ എആര്‍ കോര്‍ ഗൂഗിളിന്‍റെ പുതിയ പദ്ധതിയെന്ന് പറയാന്‍ സാധിക്കില്ല. മുന്‍പ് തന്നെ പ്രവര്‍ത്തിക്കുന്ന ഈ പ്രോജക്ട് കഴിഞ്ഞ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഹാര്‍ഡ് വെയര്‍ പരിമിതികള്‍ ഇല്ലാതെ പ്രവര്‍ത്തനം നടത്തുന്ന പ്രോജക്ടാണ് ഇത്. ആപ്പിളിന്‍റെ എആര്‍കിറ്റിന് സമം.