ഗൂഗിള്‍ യുആര്‍എല്‍ ചുരുക്കല്‍ അവസാനിപ്പിക്കുന്നു

By Web Desk  |  First Published Apr 11, 2018, 3:57 PM IST
  • ഗൂഗിള്‍ തങ്ങളുടെ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കുന്നു

ഗൂഗിള്‍ തങ്ങളുടെ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സര്‍വ്വീസ് അവസാനിപ്പിക്കുന്നു. മാര്‍ച്ച് 13ഓടെ സര്‍വീസ് പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. മാര്‍ച്ച് 30ന് ഈ യുആര്‍എല്‍ ഷോര്‍ട്ടനിംഗ്  സേവനത്തിനുള്ള എല്ലാ ടെക്നിക്കല്‍ പിന്തുണയും അവസാനിപ്പിച്ചതായി ഗൂഗിള്‍ പറയുന്നു. ഏപ്രില്‍ 13ഓടെ പൂര്‍ണ്ണമായും അവസാനിപ്പിക്കും.

 ഇതുവരെ ഇത് ഉപയോഗിച്ചവര്‍ക്ക് അതിലെ ഡാറ്റയും അനലിറ്റിക്സും ഒരു വര്‍ഷത്തിനുള്ളില്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഈ സേവനം 2019 മാര്‍ച്ച് 30വരെ ലഭിക്കും. അതേ സമയം മുന്‍പ് ഉണ്ടാക്കിയ ചെറിയ ലിങ്കുകള്‍ അതുപോലെ തന്നെ പ്രവര്‍ത്തിക്കും എന്നും ഗൂഗിള്‍ അറിയിക്കുന്നു. 2009ലാണ് ഗൂഗിള്‍ ലിങ്കുകള്‍ ചുരുക്കാനുള്ള സംവിധാനം ആരംഭിച്ചത്. അതേ സമയം ഗൂഗിള്‍ തങ്ങളുടെ ലിങ്കുകള്‍ ഫയര്‍ബേസ് ഡയനാമിക്ക് ലിങ്ക്സ് അധിഷ്ഠിതമായി കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് യുആര്‍എല്‍ ഷോര്‍ട്ടനിംഗ് ഗൂഗിള്‍ മതിയാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

Latest Videos


 

click me!