ദില്ലി: ട്രൂകോളര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡി ആപ്പാണ്. നമ്പര്‍ സേവ് ചെയ്തില്ലെങ്കില്‍പ്പോലും വിളിച്ചതാരെന്നു മനസിലാക്കാന്‍ ഇതില്‍ സാധിക്കും. ഇപ്പോള്‍ വീഡിയോകോളുകള്‍ക്കും ട്രൂകോളറില്‍ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഗൂഗിള്‍ ഡ്യുവോ ഒരിക്കിയിരിക്കുന്നത്.
ഡ്യുവോ വേറെ ആപ്പില്‍ തുറക്കാതെ നേരിട്ട് ട്രൂകോളറിലൂടെ തന്നെ ഇത് പ്രവര്‍ത്തിക്കും . ലോകത്തിലെ തന്നെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനുകളില്‍ ഒന്നായ ഗൂഗിളുമായി ഈയടുത്താണ് ട്രൂകോളര്‍ ഒന്നിക്കുന്നത്. ഈ ഫീച്ചര്‍ ആദ്യം ഐ.ഓ.എസില്‍ ആണ് ലഭ്യമായിരുന്നത്. ട്രൂകോളറിന്‍റെ ആപ്പ് സൈസ് കുറച്ചതിനാല്‍ മുന്‍പത്തെതിനേക്കാള്‍ കുറഞ്ഞ സ്പെയ്സ് മാത്രം മതി ഇപ്പോള്‍ ഇതിന് എന്ന സവിശേഷതയും ട്രൂകോളറിനുണ്ട്. നേരത്തെ ട്രൂകോളറില്‍ പേര് മാത്രമായിരുന്നു തെളിഞ്ഞുവരാര്‍ എന്നാല്‍ വീഡിയോ സംവിധാനംകൂടി വന്നതോടെ ആളെ തിരിച്ചറിയാനും സാധിക്കും.
ഗൂഗിള്‍ ഡ്യുവോ ആപ്പ് പ്ലേ സ്റ്റോറില്‍ 10 കോടി ഡൗണ്‍ലോഡ് എത്തി കഴിഞ്ഞു. ഇന്‍റര്‍നെറ്റ് വേഗത കുറവാണെങ്കിലും ഈ ആപ്പ് പ്രവര്‍ത്തിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. ട്രൂകോളറിന് 25 കോടി ഉപഭോക്താക്കളാണ് ഉള്ളത്. കഴിഞ്ഞ ദിവസമാണ് ട്രൂകോളര്‍ പ്ലേ സ്റ്റോറില്‍ പുതിയ അപ്ഡേഷന്‍ ഇട്ടത്, ഇത് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എസ് എം എസ് ഫില്‍റ്റര്‍, ഫ്‌ലാഷ് മെസ്സേജിങ്, ട്രൂകോളര്‍ പേ എന്നിവ് പുതിയ അപ്‌ഡേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.