ടെസ്റ്റ് ക്രിക്കറ്റിന്‍റെ 140-മത്തെ വാർഷികം ആഘോഷമാക്കാൻ ഗൂഗിള്‍ ഡൂഡിൽ

By Web Desk  |  First Published Mar 15, 2017, 6:12 AM IST

കാലിഫോർണിയ: ടെസ്റ്റ് ക്രിക്കറ്റിന്‍റെ 140-മത്തെ വാർഷികം ആഘോഷമാക്കാൻ ഡൂഡിൽ മാറ്റി ഗൂഗിൾ. ബൗളറും ബാറ്റ്സ്മാൻമാരും ഫീൽഡർമാരും എല്ലാം ഉൾക്കൊള്ളുന്നതാണ് പുതിയ ഡൂഡിൽ. ബാറ്റ്സ്മാൻ അടിച്ചകറ്റുന്ന ബോൾ നോക്കി നിൽക്കുന്ന ഫീൽഡർമാരെയും ബൗളറെയും ബൗളിംഗ് എൻഡിൽ നിന്ന് ഓടുന്ന ബാറ്റ്സ്മാനെയുമാണ് പുത്തൻ ഡൂഡിലിൽ ചിത്രീകരിച്ചിരിക്കുന്നത്.

1887ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു ആദ്യ ടെസ്റ്റ് മത്സരം നടന്നത്. മെൽബണിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയായിരുന്നു അന്ന് വിജയിച്ചത്. 45 റൺസിനായിരുന്നു ഓസീസ് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഓസീസായിരുന്നു. ഇംഗ്ലണ്ടിന്‍റെ ആൽഫ്രഡ് ഷോയാണ് ആദ്യ ഓവർ ബൗൾ ചെയ്തത്. ആദ്യ ബോൾ നേരിട്ടതാകട്ടെ ഓസീസ് ബാറ്റസ്മാൻ ചാൾസ് ബണ്ണർമാനും. ആദ്യ മത്സരം ഓസീസ് വിജയിച്ചപ്പോൾ രണ്ടാം മത്സരം സ്വന്തമാക്കി ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കുകയും ചെയ്തു. 

Latest Videos

click me!