ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; പച്ചയും സുരക്ഷിതമല്ല

By Web Team  |  First Published Dec 1, 2018, 12:18 PM IST

ഇന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ നിരവധി വെബ്‌സൈറ്റുകള്‍ ഈ പാഡ് ലോക്ക് ചിഹ്നം ഉപയോഗിച്ച് ശ്രമിക്കുന്നു എന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫിഷ്‌ലാബ്‌സ് പറയുന്നത്


ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, സഫാരി പോലുള്ള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളില്‍ ചില വെബ്‌സൈറ്റ് ലിങ്കുകളുടെ തുടക്കത്തില്‍ പച്ച പാഡ് ലോക്ക് ചിഹ്നം കാണാന്‍ സാധിക്കും. അത്തരം വെബ്‌സൈറ്റ് ലിങ്കുകള്‍ തുടങ്ങുന്നത് https:// എന്നായിരിക്കും. വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും ഈ ചിഹ്നം പരിഗണിക്കാറുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന പിഷിംഗ് എന്ന സൈബര്‍ ഫ്രോഡിന് ഇത് ഉപയോഗിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍.

എന്നാല്‍ ഇന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ നിരവധി വെബ്‌സൈറ്റുകള്‍ ഈ പാഡ് ലോക്ക് ചിഹ്നം ഉപയോഗിച്ച് ശ്രമിക്കുന്നു എന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫിഷ്‌ലാബ്‌സ് പറയുന്നത്. യഥാര്‍ഥത്തില്‍ പച്ച പാഡ്‌ലോക്ക് ചിഹ്നം വെബ്‌സൈറ്റിന്‍റെ സുരക്ഷിതത്വത്തെ കാണിക്കുന്നതല്ല. 

Latest Videos

undefined

നിങ്ങളും വെബ്‌സൈറ്റും തമ്മിലുള്ള വിവര കൈമാറ്റം എന്‍ക്രിപ്റ്റഡ് ആണ് എന്നാണ് അത് അര്‍ഥമാക്കുന്നത്. അതായത് വെബ്‌സൈറ്റുകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന വിവരം മറ്റൊരാളും കാണുന്നില്ല എന്നര്‍ഥം. എന്നാല്‍ ഈ ചിഹ്നം ഉണ്ടെന്ന് കരുതി ആ വെബ്‌സൈറ്റ് വിശ്വാസയോഗ്യമാവണം എന്നില്ല. 

തട്ടിപ്പുകാര്‍ക്കും അത്തരം ഒരു വെബ്‌സൈറ്റ് നിര്‍മിച്ചെടുക്കാം. എങ്കിലും പാഡ് ലോക്ക് ചിഹ്നത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല. രഹസ്യ പ്രധാനമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നുണ്ടെങ്കില്‍ ആ വെബ്‌സൈറ്റുകള്‍ എന്‍ക്രിപ്റ്റഡ് ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

ഉദാഹരണത്തിന് പണമിടപാടുകള്‍ ആവശ്യമായിവരുന്ന വെബ്‌സൈറ്റുകള്‍ എന്‍ക്രിപ്റ്റഡ് ആണെന്ന് തീര്‍ച്ചയായും ഉറപ്പുവരുത്തണം. വെബ്‌സൈറ്റിന്‍റെ യുആര്‍എലും മറ്റും ശ്രദ്ധിച്ച് ആ സൈറ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് മുന്നറിയിപ്പ്.

click me!