ദില്ലി: വെൽക്കം ഓഫർ നീട്ടനുള്ള തീരുമാനത്തില്‍ ജിയോയോട് ടെലികോം റെഗുലേറ്ററി അതോറിറ്റി വിശദീകരണം ചോദിച്ചതിന് ജിയോ മറുപടി നല്‍കി. ഡിസംബർ 20ന് ഇതു സംബന്ധിച്ച് ട്രായ് ജിയോയോട് വിശദീകരണമാരാഞ്ഞ് കത്തയച്ചിരുന്നു, ഇതിനാണ് ജിയോയുടെ മറുപടി. ഫ്രീഡാറ്റയും ഫ്രീ വോയ്സ് കോളും നല്‍കുന്നത് ഇപ്പോള്‍ ഉള്ള ഏതെങ്കിലും ടെലികോം നിയമത്തിന്‍റെ ഒരു ലംഘനവും നടത്തുന്നില്ലെന്ന് ജിയോ മറുപടിയില്‍ പറയുന്നു
2016 ഡിസംബർ 31 വരെ പൂർണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്താകൾക്ക് നൽകിയത്. എന്നാൽ പിന്നീട് ഇത് മാർച്ച് 31 വരെ റിലയൻസ് നീട്ടി നൽകുകയായിരുന്നു. ഡിസംബര്‍ 1നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. നിലവിലെ നിയമമനുസരിച്ച് 90 ദിവസം മാത്രമേ ഇത്തരം ഓഫറുകൾ മൊബൈൽ കമ്പനികൾക്ക് ഉപഭോക്തകൾക്കായി നൽകാൻ സാധിക്കുകയുള്ളു എന്ന് കാണിച്ചാണ് ചില പരാതികള്‍ ട്രായിയെ സമീപിച്ചത്.
മറ്റ് മൊബൈൽ സേവനദാതാക്കൾ നേരത്തെ തന്നെ ജിയോയുടെ സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രായിയെ സമീപിച്ചിരുന്നെങ്കിലും ട്രായ് ആവശ്യം തള്ളിയിരുന്നു. ജിയോക്ക് ഇൻറർകോം കണക്ഷൻ ലഭ്യമാക്കത്തതിന് എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ മൊബൈൽ സേവനദാതാക്കൾക്ക് ട്രായ് പിഴയും ചുമത്തിയിരുന്നു.
എന്നാല്‍ ജിയോ ഉപഭോക്താക്കളുടെ എണ്ണം 63 മില്യൺ വരെ എത്തിയിരിക്കുന്ന സമയത്തുള്ള ട്രായിയു നോട്ടീസ് ജിയോയ്ക്ക് ലഭിച്ചത്.