സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 40 മുതല്‍ 80 ശതമാനം വരെ കിഴിവിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. എച്ച്ഡിഎഫ്സി കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ വില്‍പ്പനയിലും 10 ശതമാനം പ്രത്യേക ഇളവും ലഭിക്കും.
ബംഗലൂരു: ഫ്ലിപ്പ്കാര്‍ട്ട് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ബിഗ് ഷോപ്പിംഗ് ഡേയ്സ് നടത്തുന്നു. ഡിസംബര്‍ 6-8 വരെയാണ് ഈ ഷോപ്പിംഗ് മാമാങ്കം. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 40 മുതല്‍ 80 ശതമാനം വരെ കിഴിവിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. എച്ച്ഡിഎഫ്സി കാര്‍ഡ് ഉടമകള്‍ക്ക് എല്ലാ വില്‍പ്പനയിലും 10 ശതമാനം പ്രത്യേക ഇളവും ലഭിക്കും.
ഹോണര്‍ 9 എന്‍ 3ജിബി, 4ജിബി പതിപ്പുകള്‍ യഥാക്രമം 8999 രൂപയ്ക്കും, 10,999 രൂപയ്ക്കും ഉപയോക്താക്കള്‍ക്ക് വാങ്ങാം. റെഡ‍്മീ 6 നോട്ട് പ്രോയുടെ പ്രത്യേക ഫ്ലാഷ് സെയില്‍ ഷോപ്പിംഗ് ദിനങ്ങളില്‍ ഉണ്ടാകും. ഷവോമിയുടെ പോകോ എഫ്1 ന് 5000 രൂപവരെ പ്രത്യേക കിഴിവ് ഈ ഓഫര്‍ ദിനങ്ങളില്‍ ലഭ്യമാണ്. ഹോണര്‍ 7 എസ് 2ജിബി പതിപ്പ് 5999 രൂപയ്ക്ക് ലഭിക്കും. നോക്കിയ 5.1 ഉം കുറഞ്ഞ വിലയില്‍ ലഭിക്കും.
ലാപ്ടോപ്പുകള്‍, ഹെഡ്ഫോണ്‍, ക്യാമറകള്‍, പവര്‍ബാങ്ക് എന്നിവയ്ക്ക് പ്രത്യേക കിഴിവ് ലഭ്യമാണ്. 500 ബ്രാന്‍റുകളുടെ ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ് ലഭ്യമാകും. സാംസങ്ങ്, വിയു, തോംസണ്‍, എല്‍ജി, ബിപിഎല്‍ എന്നിവരുടെ ടിവികള്‍ 50 ശതമാനം ഇളവില്‍ വാങ്ങുവാന്‍ ബിഗ് ഷോപ്പിംഗ് ഡേയ്സ് അവസരം ഒരുക്കുന്നു.