ഫേസ്ബുക്കിന്‍റെ കീഴില്‍ സ്വതന്ത്യമായി വളരുന്ന സന്ദേശകൈമാറ്റ ആപ്പാണ് മെസഞ്ചര്‍. ഇതാ അടുത്തിടെ മെസഞ്ചറിന് ഒരു വൈറല്‍ സ്റ്റിക്കര്‍ ലഭിച്ചു. ഒരു പ്രാവാണ് സംഗതി. Trash Doves എന്നാണ് ഈ സ്റ്റിക്കര്‍ കൂട്ടത്തിന്‍റെ പേര്. അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്ത മെസഞ്ചര്‍ സ്റ്റിക്കറാണ് ഇതെന്നാണ് ഫേസ്ബുക്ക് തന്നെ പറയുന്നത്.
ഫ്ലോറിഡ ആസ്ഥാനമാക്കിയ ഡിസൈനര്‍ സിഡ് വെയ്ലറാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പര്‍പ്പിള്‍ കളറിലുള്ള ഒരു പ്രാവിന്‍റെ വിവിധ ഭാവങ്ങളാണ് ഈ സ്റ്റിക്കര്‍ പരമ്പരയില്‍ ഉള്ളത്. ആദ്യം തായ്ലാന്‍റിലെ ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കാണ് ഈ സ്റ്റിക്കര്‍ ലഭിച്ചിരുന്നതെങ്കില്‍ ലോകത്തിലെ എല്ലാ മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും ഇത് ലഭിക്കും.
ചുരുങ്ങിയ കാലത്തില്‍ വൈറലായ ഈ സ്റ്റിക്കര്‍ കിട്ടാന്‍ ചെയ്യേണ്ടത് ഇതാണ്. ആദ്യം മെസഞ്ചറിലെ ഒരു കോണ്‍ടാക്റ്റ് എടുക്കുക. എന്നീട്ട് ചാറ്റിലെ സ്റ്റിക്കര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക ഇവിടെ പതിവായി ഉള്ള സ്റ്റിക്കറിന് പുറമേ + എന്ന ചിഹ്നം കാണാം ഇത് സെലക്ട് ചെയ്താല്‍ സ്റ്റിക്കര്‍ സ്റ്റോറിലേക്ക് പോകും ഇവിടുന്ന് Trash Doves തിരഞ്ഞെടുക്കാം.