വ്യാജ ഫോളോവേര്‍സിനെ ഉണ്ടാക്കുന്നു; അമേരിക്ക നടപടി തുടങ്ങി

By Web Desk  |  First Published Jan 29, 2018, 9:26 AM IST

ന്യൂയോര്‍ക്ക്: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്ന കമ്പനിക്കെതിരെ ന്യൂയോ‍ക്ക് ഭരണകൂടം അന്വേഷണം തുടങ്ങി.  ആൾമാറാട്ടം വഞ്ചന എന്നീകുറ്റങ്ങളിൽ പെടുത്തിയാണ് അന്വേഷണം.  പ്രശസ്തരായ വ്യക്തികൾക്ക് ട്വിറ്ററിലും മറ്റും ഫോളോവേഴ്സിനെ വ്യാജമായി നിർമ്മിച്ചു നൽകുന്നുവെന്നാണ് ആരോപണം. 

ഇതിനായി തങ്ങളുടെ ഫോട്ടോയും വ്യക്തി വിവരങ്ങളും മോഷ്ടിച്ചതായി നിരവധി  ആളുകൾ പരാതിപ്പെടുന്നതായി ന്യൂയോർക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.  ഈപശ്ചാത്തലത്തിലാണ് അന്വേഷണമെന്ന് ന്യൂയോർക് ചീഫ് പ്രസിക്യൂട്ടർ വ്യക്തമാക്കി. എന്നാൽ ആരോപണം നിഷേധിച്ച് ദേവുമി എന്ന കന്പനി രംഗത്തെത്തി.

Latest Videos

click me!