ദില്ലി: പ്രോഫൈല്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പുതിയ സംവിധാനവുമായി ഫേസ്ബുക്ക്. നിങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ പിടികൂടാന്‍ സാധിക്കുന്ന തരത്തിലാണ് സംവിധാനം.
നിലവില്‍ ഒരു അജ്ഞാതന് ഒരു വ്യക്തിയുടെ പ്രോഫൈല്‍ ചിത്രം ഉപയോഗിച്ച് അക്കൗണ്ട് തുറന്ന് പ്രവര്‍ത്തിച്ചാല്‍ എളുപ്പത്തില്‍ അയാളെ കണ്ടെത്താന്‍ സാധിക്കില്ല. ഇതിനാണ് പരിഹാരമായി ഇനി നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ അല്ലെങ്കില്‍ നിങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നുവെന്ന് ഫേസ്ബുക്കിന് തോന്നിയാല്‍ അത് മുന്നറിയിപ്പായി നിങ്ങള്‍ക്ക് ലഭിക്കും.
ഈ നോട്ടിഫിക്കേഷന്‍ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് നിയമപരമായോ സ്വതന്ത്ര്യമായോ ഈ പ്രശ്‌നത്തെ നേരിടാം. പരാതി ന്യായമെങ്കില്‍ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്യും. ഇതോടെ ഇന്ന് നിലനില്‍ക്കുന്ന നിരവധി വ്യാജ പ്രൊഫൈലുകളെയും ഐഡികളുടെ ശല്യം തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം പ്രധാനമായും സ്ത്രീകളുടെ പ്രോഫൈല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തുന്ന കാഴ്ചകള്‍ സ്ഥിരമാണ്. അതിന് പരിഹാരം കാണുവാന്‍ പുതിയ സംവിധാനം ഉതകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു.