ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ചാണല്ലോ നമ്മള്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇന്‍റര്‍നെറ്റില്ലാതെ ഫേസ്ബുക്ക് നമുക്ക് ഉപയോഗിക്കാം. അത് എങ്ങനെയാണെന്നു നോക്കാം.
ഇന്‍റര്‍നെറ്റ് ഇല്ലാതെ ഫേസ്ബുക്ക് ഉപയോഗിക്കണമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ നിന്നും *325# എന്ന നമ്പറിലേക്ക് ഡയല്‍ ചെയ്യുക.
Latest Videos
നിങ്ങള്‍ ഡയല്‍ ചെയ്തു കഴിയുമ്പോള്‍ തന്നെ 'എന്‍റര്‍ ഫേസ്ബുക്ക് യൂസര്‍ നെയിം' എന്ന പുതിയ ഒരു സ്‌ക്രീന്‍ തുറക്കുന്നതാണ്.
അവിടെ നിങ്ങളുടെ ഫേസ്ബുക്ക് യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക.
ഇപ്പോള്‍ നിങ്ങളുടെ മൊബൈലില്‍ താഴെ പറയുന്ന ഓപ്ഷനുകള്‍ കാണുന്നതായിരിക്കും.
1. മെസേജ്
2. ന്യൂസ് ഫീഡ്
3. അപ്‌ഡേറ്റ് സ്റ്റാറ്റസ്
4. പോസ്റ്റ് ഓണ്‍ വാള്‍
5. ഫ്രണ്ട് ഓണ്‍ റിക്വസ്റ്റ്
6. നോട്ടിഫിക്കേഷന്‍
ഇതില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം, അടിയന്തരഘട്ടങ്ങളില്‍ ഇന്‍റര്‍നെറ്റില്ലാത്ത സമയത്ത് പ്രഥമിക ഫേസ്ബുക്ക് ഉപയോഗത്തിന് ഈ സംവിധാനം ഉപകാരപ്രഥമാണ്.