ഫേസ്ബുക്ക് ലൈവ് ആത്മഹത്യകള്‍ തടയാന്‍ സംവിധാനം

By Web Desk  |  First Published Mar 2, 2017, 5:09 AM IST

ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യകള്‍ പ്രക്ഷേപണം തുടങ്ങിയതോടെ ഏറെ വിമര്‍ശന വിധേയരായിരിക്കുകയാണ് ഫേസ്ബുക്ക്. അതിന് പ്രതിവിധിയുമായി ഫേസ്ബുക്ക് രംഗത്ത്.  ഒരു ലൈവ് വീഡിയോ അപകടമാണ് എന്ന് തോന്നുന്നുവെങ്കില്‍ ഫേസ്ബുക്കിന്‍റെ ശ്രദ്ധയില്‍ പെടുത്താനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്.

ഫേസ്ബുക്ക് എമര്‍ജന്‍സി ടീം ഉടന്‍ തന്നെ ലൈവ് ചെയ്യുന്ന വ്യക്തിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലെ, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്ക് സന്ദേശമോ അലര്‍ട്ടോ അയക്കും. ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് ലൈവിനാണ് ഇത് ഏര്‍പ്പെടുത്തുന്നതെങ്കില്‍ പിന്നീട് എല്ലാ ഫേസ്ബുക്ക് പോസ്റ്റിലും ഇത് ഉള്‍കൊള്ളിക്കാനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്.

Latest Videos

എബിസി ന്യൂസ് ആണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിനെ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസഞ്ചറിലും ആത്മഹത്യ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നു എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

click me!