പ്രീമിയം ടെലിവിഷന്‍ ഷോ ഒരുക്കാന്‍ ഫേസ്ബുക്ക്

By Web Desk  |  First Published May 7, 2017, 6:55 AM IST

ന്യൂയോര്‍ക്ക്: പ്രീമിയര്‍ ടെലിവിഷന്‍ ഷോ ഒരുക്കാന്‍ ഫേസ്ബുക്ക്. ജൂണ്‍മാസം ആദ്യത്തോട് കൂടി ഫെയ്സ്ബുക്ക് പുതിയ 24 വീഡിയോ പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്നാണ് വിവിധ ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ ഹൗസ് കാര്‍ഡിന് സമാനമായ ബിഗ് ബജറ്റ് ഷോയും അഞ്ച് മുതല്‍ 10 മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്ന ടെലിവിഷന്‍ ഷോയും ആരംഭിക്കാനാണ് നിലവില്‍ ഫെയ്സ്ബുക്ക് പദ്ധതിയിടുന്നത്.

പുതു തലമുറയ്ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന വെര്‍ച്ച്വല്‍ റിയാലിറ്റി ഷോ ആരംഭിക്കാന്‍ ഫെയ്സ്ബുക്ക് നേരത്തെ പച്ചക്കൊടിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടെലിവിഷന്‍ ഷോയുമായി ജൂണ്‍മാസം വീണ്ടും സജീവമാകാന്‍ തയ്യാറെടുക്കുന്നത്. പുതുതലമുറയിലുള്ളവരെ കൂടുതല്‍ ലക്ഷ്യംവെച്ചുള്ള ഷോ ആണ് ലക്ഷ്യംവെക്കുന്നതെന്നാണ് സൂചന. 

Latest Videos

undefined

നിലവില്‍ കൂടുതല്‍ സ്വീകാര്യത നേടുന്ന സ്‌നാപ് ചാറ്റിനെ ഇതുവഴി മറികടക്കാനും ഫെയ്സ്ബുക്ക് ശ്രമിക്കും. പുതിയ വീഡിയോ സര്‍വ്വീസ് ആരംഭിക്കുന്നത് വഴി പരസ്യങ്ങളിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഫെയ്സ്ബുക്കിന്‍റെ കണക്കൂകൂട്ടല്‍.

30മിനിറ്റ് ദെെര്‍ഘ്യമുള്ള ഷോ ആരംഭിക്കാനും പദ്ധതിയുണ്ട്. വിനോദം, കായികം, ശാസ്ത്രം, ഗെയിം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് വീഡിയോ പ്രോഗ്രാം എന്നാണ് സൂചനകള്‍.

 

click me!