അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന ചീത്തപ്പേര് കേട്ടത് ഫേസ്ബുക്കിനെ മാറ്റി ചിന്തിപ്പിക്കുന്നു. ന്യൂസ് ഫീഡുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ തടയാന്‍ ഫേസ്ബുക്ക് പുതിയ സംവിധാനം അവതരിപ്പിച്ചു.
ഇത് പ്രകാരം ഉപയോക്താവിന് ന്യൂസ് എന്ന പേരില്‍ ലഭിക്കുന്ന ലിങ്കുകള്‍ ഫ്ലാഗ് ചെയ്യാന്‍ സാധിക്കും. അംഗീകൃത സോര്‍സുകളെക്കൂടി ഉപയോഗപ്പെടുത്തിയാണ് പുതിയ പദ്ധതി ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്. ഇത്തരം ഏജന്‍സികള്‍ വ്യാജം എന്ന് പറയുന്ന വാര്‍ത്തകളെ ഫേസ്ബുക്ക് പിന്നീട് "disputed" എന്ന വിഭാഗത്തില്‍ പെടുത്തും.
എങ്ങനെ ഫേസ്ബുക്കില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയാം എന്ന് ഈ വീഡിയോ പറയും