രാഷ്ട്രീയ പ്രചരണത്തിന് ഫേസ്ബുക്കില്‍ പണിവരുന്നു

By Web Desk  |  First Published Sep 28, 2017, 4:26 PM IST

ഗൂഗിളും ഫേസ്ബുക്കും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. യു.എസ് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഏറിവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം കൊണ്ടുവരുന്നതോടെ രാഷ്ട്രീയ പരസ്യങ്ങളില്‍ കൂടുതല്‍ സൂക്ഷമപരിശോധനയും സ്വയം നിയന്ത്രണങ്ങളും ഉണ്ടാകും.

മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി വ്യാജ പ്രചരണങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്‍റെ സമൂഹ മാധ്യമത്തില്‍ രാഷ്ട്രിയ പരസ്യങ്ങള്‍ക്ക് കൂടുതല്‍ സുതാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

click me!