വെര്‍ച്വല്‍ റിയാലിറ്റി സോഷ്യലാകുന്നു

By Web Desk  |  First Published Oct 7, 2016, 5:20 AM IST

ന്യൂയോര്‍ക്ക്: വെര്‍ച്വല്‍ റിയാലിറ്റി സെറ്റുകളുടെ ഭാവി തന്നെ മാറ്റുന്ന പ്രഖ്യാപനവുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ വിആര്‍ വിഭാഗം ഒക്കുലസിന്റെ പുതിയ വിആര്‍ സെറ്റ് പുറത്തിറക്കി, ഒക്കുലസ് റിഫ്റ്റ് എന്നാണ് സെറ്റിന്റെ പേര്. ഒക്കുലസ് സംഘടിപ്പിച്ച ഒക്കുലസ് കണക്ട് 3 കോണ്‍ഫ്രന്‍സിലാണ് പുതിയ സെറ്റ് അവതരിപ്പിച്ചത്. 

വിആര്‍ സെറ്റ് ഉപയോഗിക്കുന്നവര്‍ തമ്മില്‍ അവതാറുകളെ ഉപയോഗിച്ച് ചാറ്റ് നടത്താം എന്നതാണ് സെറ്റിന്റെ പ്രത്യേകത. ലൂസി മൈക്കിള്‍ എന്നി സഹപ്രവര്‍ത്തകരുമായി സുക്കര്‍ബര്‍ഗ് ഒക്കുലസ് വേദിയില്‍ വിആര്‍ ചാറ്റ് നടത്തി. ചാറ്റ് നടത്തുമ്പോള്‍ തന്നെ അതിന്റെ പിന്നിലെ ദൃശ്യങ്ങള്‍ മാറ്റുവാനും സാധിക്കും.

Latest Videos

undefined

ഒക്കുലസ് ടെച്ച് എന്ന കണ്‍ട്രോളര്‍ ഇമോഷന്‍ ഓപ്ഷനാണ് പുതിയ സെറ്റിന്റെ പ്രധാന പ്രത്യേകത. ആവതാറിന്റെ മുഖത്തെ ഭാവങ്ങളും, അവരുടെ മറ്റ് നീക്കങ്ങളും നിയന്ത്രിക്കാവുന്ന സംവിധാനമാണ് ഒക്കുലസ് ടെച്ച്. ഇത് എങ്ങനെ പ്രവര്‍ത്തുന്നുവെന്ന് സദസിന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് കാണിച്ചു തന്നു.

ഒപ്പം ഫേസ്ബുക്കിന്റെ വീഡിയോ കോള്‍സ് സ്വീകരിക്കാനും അവരോട് സംസാരിക്കാനും ഈ സെറ്റ് വഴി സാധിക്കും. 2014 ല്‍ ഒരു ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് ഫേസ്ബുക്ക് ഏറ്റെടുത്തതിന് പിന്നാലെ വലിയ തോതില്‍ ഒക്കുലസില്‍ വരുത്തിയ വലിയ മാറ്റമാണ് പുതിയ വിആര്‍ സെറ്റ്.
 

click me!