ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന 'ആക്‌സസ് ടോക്കന്‍' സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ക്ക് തുണയായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത ദിനമാണ് അമേരിക്കയില്‍ ഭീകരര്‍ ആക്രമണം നടത്തിയ സെപ്തംബര്‍ 11. അമേരിക്കന്‍ സാമ്പത്തിക ഉന്നതിയുടെ പ്രതീകമായ വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ ഇരട്ടടവറുകള്‍, അമേരിക്കന്‍ സുരക്ഷയുടെ പ്രതീകമായ പെന്‍റഗണ്‍ എല്ലാം ആക്രമിക്കപ്പെട്ടു. എന്നാല്‍ അത്തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഫേസ്ബുക്കിന്‍റെ സെപ്തംബര്‍ 11 ആയിരിക്കുകയാണ് സെപ്തംബര്‍ 28.
ഫേസ്ബുക്ക് അംഗങ്ങളായി അഞ്ച് കോടിയാളുകളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയെ കുറിച്ച് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. ഫേസ്ബുക്കിന്‍റെ ഭാഗത്ത് സംബന്ധിച്ച വന്‍ സുരക്ഷാവീഴ്ച മുതലെടുത്ത് ഹാക്കര്‍മാര്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയെന്നാണ് വിവരം.
undefined
എന്നാല്‍ ഈ ഹാക്കിംഗ് ഉണ്ടാക്കുന്ന ദുരന്തം ഇപ്പോഴും എത്രത്തോളമായിരിക്കും എന്ന് കണക്കിലാക്കുവാന്‍ സാധിച്ചില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമായ പലരും ഗെയിം കളിക്കാനും, ആപ്പുകള്‍ ഉപയോഗിക്കാനും, പണമിടപാടിനും ഒക്കെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്തിട്ടുണ്ട് ഇവിടെയെല്ലാം ഇനി ഹാക്കര്‍ക്കും കൈവയ്ക്കാം.
ടിന്‍ഡര്‍, സ്‌പോട്ടിഫൈ, ഇന്‍സ്റ്റാഗ്രാം പോലുള്ള സേവനങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടും.ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങളെ ഒന്നടങ്കം ഭീഷണിയിലാക്കിയിരിക്കുകയാണ് ഇതിലൂടെ എന്ന ആശങ്ക ഫേസ്ബുക്ക് വൃത്തങ്ങള്‍ക്കും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെ ഫേസ്ബുക്ക്ഐഡി ഉപയോഗിച്ച് സൈന്‍ ഇന്‍ സൗകര്യം ഒരുക്കിയിട്ടുള്ള കമ്പനികളും സ്റ്റാര്‍ട്ട് അപ്പുകളും സ്വന്തം സാങ്കേതിക സംവിധാനങ്ങളില്‍ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട സ്ഥിതിയാണ്.
ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന 'ആക്‌സസ് ടോക്കന്‍' സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ക്ക് തുണയായത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകള്‍ ഫേസ്ബുക്ക് സുരക്ഷ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍ എത്തിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
വെള്ളിയാഴ്ചയാണ് എന്താണ് സംഭവമെന്ന് വ്യക്തമായത്. ഉടനെതന്നെ ആക്‌സസ് ടോക്കനുകളെല്ലാം ഫെയ്‌സ്ബുക്ക് പിന്‍വലിക്കുകയായിരുന്നു. ഫെയ്‌സ്ബുക്ക് ലോഗിന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്തിട്ടുള്ള മറ്റ് സേവനങ്ങളിലേക്കും ആക്‌സസ് ടോക്കന്‍ മുഖേന ഹാക്കര്‍മാര്‍ക്ക് കടന്നുകയറാം.
ആരാണ് ഈ ഹാക്കിങിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം അന്വേഷണഘട്ടത്തിലാണെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ പറയുന്നു. ഇപ്പോഴുണ്ടായ സുരക്ഷാ വീഴ്ച ഫേസ്ബുക്ക് അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്‌സസ് ടോക്കനുകള്‍ ഫെയ്‌സ്ബുക്ക് പിന്‍വലിച്ചപ്പോഴാണ് പലര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ടായത്. ഹാക്കിങ് ബാധിച്ച ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷനായി അക്കാര്യം അറിയിക്കുന്നുണ്ട്.
അതേസമയം അക്കൗണ്ട് ഉടമകളുടെ പാസ് വേഡ് ചോര്‍ന്നിട്ടില്ല. ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേയും, കമ്പനിയുടെ സി.ഒ.ഒ. ഷെറില്‍ സാന്‍റ് ബെര്‍ഗിന്റേയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട അഞ്ച് കോടി അക്കൗണ്ടുകള്‍ക്കൊപ്പം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.