ഫേസ്ബുക്കിലെ പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള അപേക്ഷകള്‍ വര്‍ദ്ധിക്കുന്നു

By Web Desk  |  First Published Dec 23, 2016, 7:17 AM IST

ന്യൂയോര്‍ക്ക്: ലോകത്തിലെ വിവിധ സര്‍ക്കാറുകള്‍ ഫേസ്ബുക്കിനോട് അവരുടെ ഉപയോക്താക്കളുടെത് അടക്കമുള്ള വിവരങ്ങള്‍ തേടുന്നതും, പോസ്റ്റുകള്‍ നീക്കം ചെയ്യുവാനും ആവശ്യപ്പെടുന്ന പ്രവണത കൂടുന്നു. 2015നെ അപേക്ഷിച്ച് ഈ വര്‍ഷം ഇത്തരം അന്വേഷണങ്ങള്‍ 27 ശതമാനം കൂടിയെന്നാണ് ഫേസ്ബുക്ക് പറയുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ ആണ് ഫേസ്ബുക്കില്‍ നിന്നും ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ തിരക്കിയത്.

സര്‍ക്കാറുകളുടെ ഫേസ്ബുക്കിനോടുള്ള ആവശ്യങ്ങളില്‍ 83 ശതമാനവും പോസ്റ്റുകളും കണ്ടന്‍റുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു. ഈ വര്‍ഷം സര്‍ക്കാറുകള്‍ ഫേസ്ബുക്കിന് നല്‍കിയത് 59,229 ആവശ്യങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 46,710 ആയിരുന്നു. 

Latest Videos

click me!