ഫേസ്ബുക്ക് പലര്‍ക്കും ഇന്ന് ഒരു പങ്കാളിയെപ്പോലെയാണ് എന്നാല്‍ ഈ പങ്കാളി തന്നെ അനാവശ്യ ചോദ്യം ചോദിച്ചാലോ. രാത്രി കിടന്നുറങ്ങുന്നത് ആര്‍ക്കൊപ്പം എന്നാണ് ഫേസ്ബുക്കിന് അറിയേണ്ടത്. ഇതിനെതിരെ ഉപയോക്താക്കള്‍ ഫേസ്ബുക്കിനെതിരെ പൊങ്കാലയും തുടങ്ങി.
എന്നാല്‍ ഈ ചോദ്യം തെറ്റിദ്ധരിപ്പിക്കുന്നതല്ലെന്നാണ് ഫേസ്ബുക്ക് വിശദീകരണം. ഉറങ്ങുമ്പോള്‍ കൂടെ ഉണ്ടാകുന്നത് എന്ത് എന്നതാണ് ചോദ്യം എന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. അതായത് ചിലര്‍ ഉറങ്ങുമ്പോള്‍ കൂടെ പാവയും മറ്റും കരുതാറുണ്ടല്ലോ. അവരെയാണത്രെ ഫേസ്ബുക്ക് ഈ ചോദ്യത്തിലൂടെ പ്രതീക്ഷിച്ചത്.
എന്തായാലും വ്യപകമായ പ്രതിഷേധം ഉയര്‍ന്നതോടെ ഈ ചോദ്യം ഫേസ്ബുക്ക് പിന്‍വലിച്ചു. ഉപയോക്താക്കളെ കൂടുതല്‍ സ്റ്റാറ്റസുകള്‍ ഷെയര്‍ ചെയ്യിക്കാന്‍ ഡിഡ് യൂ നോ എന്ന ഫീച്ചര്‍ ഡിസംബര്‍ മുതല്‍ എഫ്ബി അവതരിപ്പിച്ചത്. ഇതില്‍ ഉള്‍പ്പെട്ട ചോദ്യമാണ് ഇപ്പോള്‍ വിവാദമായത്.