ഫേസ്ബുക്കിലെ റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് ബെല്‍ജിയം പോലീസ്

By Web Desk  |  First Published May 15, 2016, 5:45 AM IST

ഫേസ്ബുക്കിലെ റിയാക്ഷന്‍ ബട്ടണുകള്‍ ഉപയോഗിക്കരുതെന്ന് പൗരന്മാര്‍ക്ക് ബെല്‍ജിയത്തില്‍ നിര്‍ദേശം. ബെല്‍ജിയം പോലീസാണ് ഇത്തരം കൗതുകരമായ നിര്‍ദേശവുമായി രംഗത്ത് എത്തിയത്. യൂസര്‍മാരുടെ മനോവികാരങ്ങള്‍ മനസിലാക്കാനാണ് റിയാക്ഷന്‍ ബട്ടണുകള്‍ ഫേസ്ബുക്ക് അവതരിപ്പിച്ചത്. അതിനനുസരിച്ച് പരസ്യങ്ങള്‍ യൂസര്‍മാരുടെ ന്യൂസ്ഫീഡുകളിലെത്തിക്കുന്നു. അതിനാല്‍ സ്വകാര്യത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ റിയാക്ഷന്‍ ബട്ടന്‍ ഉപയോഗിക്കരുതെന്നാണ് ബെല്‍ജിയം പോലീസിലെ ഇന്‍റേണല്‍ സെക്യൂരിറ്റി വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. 

കഴിഞ്ഞ ഫ്രെബുവരിയിലാണ് ഫേസ്ബുക്ക് റിയാക്ഷന്‍ ബട്ടനുകള്‍ അവതരിപ്പിച്ചത്. ലൈക്ക് ബട്ടന് പുറമെ മനോവികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അഞ്ച് ബട്ടനുകളാണ് അവതരിപ്പിച്ചിരുന്നത്. അടുത്തിടെ മാതൃദിനത്തില്‍ ഇതിനോട് ഒരു റിയക്ഷന്‍ കൂടി ഫേസ്ബുക്ക് ചേര്‍ത്തിരുന്നു.

Latest Videos

ഒരു വ്യക്തി ഒരു പോസ്റ്റില്‍ തന്‍റെ റിയാക്ഷന്‍ പ്രകടിപ്പിക്കുന്ന രീതി പഠിച്ച് കൃത്യമായി വ്യക്തിയുടെ മനോവിചാരം പ്രവചിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുവെന്നും, അതിന്‍റെ സഹായത്തോടെ വ്യക്തികളുടെ സ്വകാര്യ മനോനിലവരെ കച്ചവടമാക്കുന്നു എന്നുമൊക്കെയാണ് ജനറലായ ബെല്‍ജിയം പോലീസ് മുന്നറിയിപ്പ് പറയുന്നത്. 

click me!