മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവ ഫേസ്ബുക്ക് സംയോജിപ്പിക്കുന്നു

By Web Team  |  First Published Jan 26, 2019, 4:30 PM IST

ടെക്നിക്കല്‍ ഇന്‍ഫസ്ട്രക്ചര്‍ ഏകീകരിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ഒരു പ്രത്യേക സംഘം തന്നെ ഫേസ്ബുക്ക് ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്


ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്‍റെ കീഴിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവ ഒന്നിപ്പിക്കുന്ന പദ്ധതിയുമായി ഫേസ്ബുക്ക്. ന്യൂയോര്‍ക്ക് ടൈംസ് ആണ് വെള്ളിയാഴ്ച ഈ വാര്‍ത്ത പുറത്തുവിട്ടത്. ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഈ  പദ്ധതിക്ക് പിന്നില്‍ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. അടുത്തിടെ ഉയര്‍ന്ന് വന്ന ഫേസ്ബുക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഫേസ്ബുക്കില്‍ സുക്കര്‍ബര്‍ഗിനുള്ള സ്വാധീനം കുറയ്ക്കുന്നു എന്ന അഭ്യൂഹത്തിനിടെയാണ് പുതിയ നീക്കം.

എന്നാല്‍ പുതിയ പദ്ധതിയില്‍ ഈ ആപ്പുകള്‍ ഇപ്പോഴുള്ള സ്വതന്ത്ര സ്വഭാവം തുടരും. എന്നാല്‍ ഇവയുടെ ടെക്നിക്കല്‍ ഇന്‍ഫസ്ട്രക്ചര്‍ ഏകീകരിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് ഒരു പ്രത്യേക സംഘം തന്നെ ഫേസ്ബുക്ക് ആസ്ഥാനത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവ ഒന്നിപ്പിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ നെറ്റ്വര്‍ക്കായി ഇത് മാറും എന്നാണ് റിപ്പോര്‍ട്ട്. 200 കോടിയില്‍ ഏറെയായിരിക്കും ഇതിലെ അംഗങ്ങള്‍.

Latest Videos

ക്രോസ് പ്ലാറ്റ്ഫോം സന്ദേശങ്ങള്‍ അയക്കാന്‍ പുതിയ ഏകീകരണത്തിലൂടെ സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ ഉപയോക്തക്കളുടെ എണ്ണത്തില്‍ കൃത്യമായ നിയന്ത്രണം ഉണ്ടാക്കാനാണ് ഫേസ്ബുക്ക് നീക്കം എന്ന് ടെക് ലോകത്ത് നിന്നും നിരീക്ഷണം വരുന്നുണ്ട്. ഇതിന് പുറമേ തങ്ങളുടെ സ്റ്റാന്‍റ് എലോണ്‍ ആപ്പുകള്‍ക്ക് മുകളില്‍ തന്‍റെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള സുക്കര്‍ബര്‍ഗിന്‍റെ നീക്കമാണ് ഇതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020 ഒടെയാണ് ഈ എകീകരണം പൂര്‍ത്തിയാകുക എന്നാണ് റിപ്പോര്‍ട്ട്. ഈ വലിയ നീക്കത്തിന്‍റെ ഭാഗമായി ഫേസ്ബുക്ക് ആസ്ഥാനത്തെ ജോലിക്കാര്‍ക്കിടയില്‍ വലിയ അഴിച്ചുപണി ഫേസ്ബുക്ക് ആസ്ഥാനത്ത് നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

click me!