മെറ്റയില്‍ അഴിച്ചുപണി, വിആര്‍ ഹെഡ്‌സെറ്റ് നിര്‍മാണം പഴയപോലെയാവില്ല; ഒപ്പം ആശങ്ക

By Web Team  |  First Published Jun 19, 2024, 11:16 AM IST

വിര്‍ച്ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്‍റല്‍ റിയാലിറ്റി മേഖലയില്‍ കൂടുതല്‍ കുതിക്കാന്‍ പുതിയ മാറ്റം വഴിയാകും എന്ന് മെറ്റ കരുതുന്നു


കാലിഫോര്‍ണിയ: സാമൂഹ്യമാധ്യമ ഭീമനായ മെറ്റ അവരുടെ റിയാലിറ്റി ലാബിനെ പുനഃസംഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മെറ്റാവേഴ്‌സ്, വിയറബിള്‍സ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് റിയാലിറ്റി ലാബ് ഡിവിഷനില്‍ തൊഴില്‍ മാറ്റം വരുത്തുന്നത്. ഇതോടെ ചില ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമാകും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മെറ്റയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്ന ആളുകളുടെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്‌സ് എന്നിവയുടെ മാതൃ കമ്പനിയാണ് മെറ്റ. റിയാലിറ്റി ലാബിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുന്നതോടെ മെറ്റവേഴ്‌സ് യൂണിറ്റ് Oculus ഹെഡ്‌സെറ്റുകളിലും വിയറബിള്‍ യൂണിറ്റ് റേ-ബാൻ സ്‌മാര്‍ട്ട് ഗ്ലാസ് അടക്കമുള്ള മറ്റ് വിയറബിളുകളിലും ശ്രദ്ധകേന്ദ്രീകരിക്കും. റിയാലിറ്റി ലാബ് പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച് മെറ്റയുടെ ചീഫ് ടെക്‌നോളജിക്കല്‍ ഓഫീസര്‍ ആന്‍ഡ്രൂ ബോസ്‌വര്‍ത്ത് എല്ലാ ജീവനക്കാര്‍ക്കും അറിയിപ്പ് കൈമാറിയതാണ് റിപ്പോര്‍ട്ട്. എആര്‍, വിആര്‍, എഐ ഡിവൈസുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും ബിസിനസ് വളര്‍ത്തുന്നതിനുമാണ് മെറ്റയുടെ പുതിയ നീക്കം. വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്‍റല്‍ റിയാലിറ്റി മേഖലയില്‍ കൂടുതല്‍ കുതിക്കാന്‍ പുതിയ മാറ്റം വഴിയാകും എന്ന് മെറ്റ കരുതുന്നു.

Latest Videos

undefined

മെറ്റ റിയാലിറ്റി ലാബ് ഡിവിഷന്‍ പുനഃസംഘടിപ്പിക്കുന്നതോടെ കമ്പനിയിലെ മറ്റ് ഡിവിഷനുകളിലെ ജീവനക്കാര്‍ക്കും ലാബിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയും. റിയാലിറ്റി ലാബ് ഡിവിഷനിലെ തൊഴില്‍ ഘടനയില്‍ മാറ്റം വരുന്നത് നിലവിലുള്ള ജീവനക്കാതെ ഏത് തരത്തിലാണ് ബാധിക്കുക എന്ന കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഐടി-ടെക് ഭീമന്‍മാരെല്ലാം തൊഴിലാളികളെ പിരിച്ചുവിടുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മെറ്റ റിയാലിറ്റി ലാബ് ഡിവിഷനിലെ പുനഃസംഘടനയെ കുറിച്ച് വിവരം പുറത്തുവരുന്നത്. 

Read more: ബജറ്റ് ഫ്രണ്ട്‌ലി ഫോണ്‍ വിപണി വണ്‍പ്ലസ് കീഴടക്കുമോ; നോര്‍ഡ് സിഇ 4 ലൈറ്റ് വിലയും സവിശേഷതകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!