വേഗത കുറഞ്ഞ ഇൻ്റർനെറ്റ് ഉപയോഗിച്ച് ക്ഷമ നശിച്ചവര്‍ക്കൊരു സന്തോൽ വാര്‍ത്ത, ആര് കൈവിട്ടാലും നിങ്ങളെ ഫേസ്ബുക്ക് കൈവിടില്ല. നെറ്റ് വേഗതക്കുറവ് ഫേസ്ബുക്ക് മെസഞ്ചർ ഉപയോഗിക്കാന്‍ ഇനി തടസമാവില്ല. ലൈറ്റ് വേർഷൻ മെസഞ്ചർ രംഗത്തിറക്കി പ്രശ്നം പരിഹരിക്കാനാണ് ഫേസ്ബുക്കിന്റെ നീക്കം.
ഇന്ത്യയിലും വേഗത കുറഞ്ഞ മൊബൈൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ലൈറ്റ് പതിപ്പ് അനുഗ്രഹമാകും. ബേസിക് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നവർക്കും മെസഞ്ചര്‍ ലൈറ്റ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാവും. ഇപ്പോഴത്തെ ആപ്പില്‍ ലഭിക്കുന്ന ഒട്ടുമിക്ക ഫീച്ചേഴ്സും പുതിയ ലൈറ്റ് പതിപ്പിലും ലഭ്യമാകും. പത്ത് എം.ബിയിൽ താഴെ മാത്രം ഫയല്‍ സൈസുള്ള ആപ് വേഗത്തിൽ ഇൻസ്റ്റാൾ ചെയ്യാനും പ്രവർത്തിപ്പിക്കാനും കഴിയുമെന്നതാണ് സവിശേഷത. നിലവിൽ ആദ്യഘട്ടമായി വിയറ്റ്നാം നൈജീരിയ, പെറു, തുർക്കി, ജർമനി, ജപ്പാൻ, ഹോളണ്ട് എന്നിവിടങ്ങളിലാണ് 'മെസഞ്ചര്‍ ലൈറ്റ്' വേർഷൻ ലഭ്യമാക്കിയിരിക്കുന്നത്.
വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം രാജ്യത്ത് പലയിടത്തും ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നതുകൊണ്ടു തന്നെ പുതിയ ആപിന് ഇന്ത്യയില്‍ വലിയ സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. ഏതാനും വർഷം മുമ്പ് ഫേസ്ബുക്കിന്റെ ലൈറ്റ് വേർഷൻ ആപും കമ്പനി പുറത്തിറക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വില കുറഞ്ഞ ആൻഡ്രോയ്ഡ് ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്തക്കൾക്കിടയിൽ ഫേസ്ബുക്ക് ലൈറ്റും ഹിറ്റായി മാറിയിരുന്നു.