മെസഞ്ചറിന്‍റെ കുട്ടിപതിപ്പ് എത്തുന്നു

By Web Desk  |  First Published Dec 5, 2017, 12:19 PM IST

ഫേസ്ബുക്ക് മെസഞ്ചറിന്‍റെ കുട്ടിപതിപ്പ് എത്തുന്നു. മെസഞ്ചര്‍  കിഡ്സ് എന്നാണ് കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന മെസഞ്ചറിന്‍റെ കിഡ്സ് പതിപ്പിന്‍റെ പേര്. നിലവില്‍ 6മുതല്‍ 12വരെ വയസുള്ള കുട്ടികള്‍ക്ക്  ഫേസ്ബുക്കിലോ മെസഞ്ചറിലോ അക്കൌണ്ട് ഉണ്ടാക്കാന്‍ സാധിക്കില്ല. എന്നാല്‍ ലോകത്ത്ആകമാനം വയസില്‍ കൃത്രിമത്വം കാണിച്ച് കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

Latest Videos

എന്നാല്‍ മാതാപിതാക്കളുടെ  പൂര്‍ണ്ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് മെസഞ്ചര്‍ കിഡ്സ്. കുട്ടികളുടെ മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്യമെങ്കിലും ഇതിന്‍റെ പൂര്‍ണ്ണനിയന്ത്രണം മാതാപിതാക്കള്‍ക്കാണ്.  ഇതില്‍ സുഹൃത്തുക്കളെ ആഡ് ചെയ്യുന്നതും മാതാപിതാക്കളായിരിക്കും.

വണ്‍ ടു വണ്‍ ഗ്രൂപ്പ് ചാറ്റ്,ചെല്‍ഡ് ഫ്രണ്ട്ലി മാസ്കുകള്‍, ഇമോജികള്‍, ജിഫ്, ഗെയിം എന്നിവ ഈ മെസഞ്ചറില്‍ ലഭിക്കും. എന്നാല്‍ കുട്ടികള്‍ക്ക് വീഡിയോ, ഫോട്ടോ എന്നിവ അയക്കാന്‍ സാധിക്കില്ല. പരസ്യങ്ങള്‍ ഉണ്ടാകില്ല. ഒരു കുട്ടിയെ ഉള്‍പ്പെടുത്തണമെങ്കില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന കുട്ടിയുടെ രക്ഷകര്‍ത്താവ് ഉള്‍പ്പെടുത്തുന്ന കുട്ടിയുടെ ഫേസ്ബുക്ക് ഫ്രണ്ടായിരിക്കണം. നിലവില്‍ അമേരിക്കയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ആപ്പ്, തുടര്‍ന്ന് മറ്റ് ആപ്പ് സ്റ്റോറുകളിലും രാജ്യങ്ങളിലും ലഭ്യമാകും.

click me!