എഫ്ബിയില്‍ ഏറ്റവും കൂടുതല്‍ ഫേക്കുകള്‍ ഇന്ത്യക്കാര്‍

By Web Desk  |  First Published Feb 5, 2018, 4:45 PM IST

ഹൈദരാബാദ്: ഫേസ്ബുക്കില്‍ ഏറ്റവും  വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് ഇന്ത്യാക്കാരെന്ന് റിപ്പോര്‍ട്ട്. വ്യാജന്മാരുടെ എണ്ണം മൊത്തം ഉപയോക്താക്കളുടെ പത്തു ശതമാനത്തോളം വരുമെന്നാണ് ഫേസ്ബുക്ക് തന്നെ സമ്മതിക്കുന്നത്. ഒരാള്‍ അയാളുടെ പ്രധാന അക്കൗണ്ട് കൂടാതെ ഉപയോഗിക്കുന്ന മറ്റ് അക്കൗണ്ടുകളെയാണ് വ്യാജമെന്ന് ഫേസ്ബുക്ക് വിശേഷിപ്പിക്കുന്നത്. 

അതേസമയം ദിവസവും സജീവമാകുന്ന അക്കൗണ്ടുകളുടെ കാര്യത്തിലും ഇന്ത്യ തന്നെയാണ് മുന്നില്‍. സജീവമാകുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 213 കോടിയായിരുന്നു സജീവമായ അക്കൗണ്ടുകളുടെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് 2016 ല്‍ 186 കോടിയായിരുന്നു ഈ വിഭാഗത്തിലെ എണ്ണത്തിലും 14 ശതമാനം വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്.

Latest Videos

2016 ല്‍ 11.4 കോടിയുണ്ടായിരുന്ന വ്യാജഅക്കൗണ്ടുകളുടെ എണ്ണത്തിലും 14 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയെകൂടാതെ ഇന്തോനേഷ്യ, ഫിലിപ്പ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജങ്ങളിലാണ് വ്യാജന്മാര്‍ക്ക് കൂട്ട്. ദിവസവും സജീവമായ അക്കൗണ്ടിന്റെ കാര്യത്തിലും ഇന്ത്യയ്ക്ക് ഇന്തോനേഷ്യ കൂട്ടുണ്ട്. ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ ഡിസംബര്‍ വരെ ഫേസ്ബുക്ക് എടുത്ത വാര്‍ഷിക കണക്കെടുപ്പിലാണ് ഈ വിവരമുള്ളത്.

click me!