സോഷ്യല്‍ മീഡിയ ഇല്ലാതെ ഒരു ജീവിതം ആലോചിക്കാന്‍ കഴിയാത്തവരാണ് പലരും. അതിനാല്‍ തന്നെ ഫേസ്ബുക്കിലും മറ്റും കയറുന്നവര്‍ തങ്ങളുടെ മുന്നില്‍ എത്തുന്ന എന്തും ലൈക്കും, റിയാക്ഷനും നല്‍കി വിടും. എന്നാല്‍ പിന്നീട് തോന്നും അത് വേണ്ടായിരുന്നുവെന്ന്. അപ്പോള്‍ ചിലപ്പോള്‍ ആ പോസ്റ്റ് നിങ്ങളുടെ സ്ട്രീമില്‍ നിന്നും പോയേക്കും. അപ്പോള്‍ എന്ത് ചെയ്യും. അതിനാണ് ചില പൊടിക്കൈകള്‍. നിങ്ങള്‍ ഇതുവരെ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്ത എല്ലാ ഫോട്ടോസും നിങ്ങള്‍ക്ക് തപ്പിയെടുക്കാം. ആ ലളിതമായ രീതി ഇങ്ങനെയാണ്.
സ്മാര്‍ട്ട്ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ അറിയാന്‍
ഫേസ്ബുക്ക് ആപ്പ് തുറക്കുമ്പോള്‍ അതിന്‍റെ വലത്തെ കോര്‍ണറില്‍ കാണുന്ന മൂന്ന്-ലൈന്‍ മെനു ബട്ടണില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പ്രോഫൈലില്‍ പ്രവേശിക്കുന്നു. അതിനു ശേഷം ഡിസ്പ്ലേ ഫോട്ടോയ്ക്ക് താഴെയായി കാണിക്കുന്ന ആക്ടിവിറ്റി ലോഗില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങള്‍ ഇതുവരെ ഫേസ്ബുക്കില്‍ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഇടമാണ്.
ഇതില്‍ ഫില്‍ട്ടര്‍ സംവിധാനം ഉണ്ട്. നിങ്ങള്‍ 'ലൈക്ക്' ചെയ്ത ചിത്രങ്ങളാണ് തിരയുന്നെങ്കില്‍, ഫില്‍ട്ടറില്‍ ലൈക്ക് ആന്‍റ് റിയാക്ഷന്‍ കൊടുക്കുക. അതിനുശേഷം മെയിന്‍ ആക്ടിവിറ്റി ലോഗ് എന്ന സ്‌ക്രീനിലേക്ക് തിരിച്ചു വരുക. അവിടെകാണുന്ന തീയതിയില്‍ ടാപ്പു ചെയ്യുമ്പോള്‍ നിങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ മുമ്പ് ലൈക്ക് ചെയ്തതെന്തെല്ലാമാണോ അതെല്ലാം കാണാന്‍ കഴിയും
നിങ്ങള്‍ക്ക് ഇനി ഏതെങ്കിലും പോസ്റ്റിലോ മറ്റോ 'അണ്‍ലൈക്ക്' ചെയ്യണമെന്നുണ്ടെങ്കില്‍ അതിന്‍റെ വലതുഭാഗത്ത് കാണുന്ന ഡൗണ്‍-ആരോ ടാപ്പ് ചെയ്യുക. അതിനു ശേഷം അണ്‍-ലൈക്ക് ചെയ്യാന്‍ കഴിയുന്നതാണ്.
ഡെസ്‌ക്‌ടോപ്പില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍
ഫേസ്ബുക്കില്‍ പോയി നിങ്ങളുടെ പ്രൊഫൈലില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പ്രൊഫൈലില്‍ വ്യൂ ആക്ടീവ് ലോഗിന്‍ ബട്ടണ്‍' ക്ലിക്ക് ചെയ്യുക. ലൈക്കുകള്‍ ഫില്‍റ്റര്‍ ചെയ്യണമെങ്കില്‍, സ്‌ക്രീനിന്‍റെ ഇടതു ഭാഗത്ത് കാണുന്ന 'ലൈക്ക്' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ ലൈക്ക് ചെയ്ത എല്ലാ പോസ്റ്റുകളും അവിടെ കാണാം. അവിടെ എന്തെങ്കിലും എഡിറ്റ് ചെയ്യാന്‍ ഉണ്ടെങ്കില്‍ എഡിറ്റ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതി.