നിങ്ങളുടെ ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന ടൈം വേസ്റ്റാണോ?

By Web Team  |  First Published Nov 21, 2018, 2:16 PM IST

യൂവര്‍ ടൈം ഓണ്‍ ഫേസ്ബുക്ക്, എന്ന പുതിയ ഫീച്ചറാണ് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം നിങ്ങളുടെ ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയം എങ്ങനെ ഉപയോഗിച്ചു എന്നത് കൃത്യമായി മനസിലാക്കാന്‍ സാധിക്കും


ദില്ലി: ഫേസ്ബുക്കില്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയം ശരിക്കും നിങ്ങളുടെ ജീവിതത്തില്‍ ഉപകാരം ഉണ്ടാക്കുന്നുണ്ടോ.?, അല്ലെങ്കില്‍ നിങ്ങളുടെ സമയം ശരിക്കും നഷ്ടപ്പെടുകയാണോ. ഇനി ഇത് നിങ്ങള്‍ ചിന്തിക്കേണ്ട. അത് ഫേസ്ബുക്ക് തന്നെ കാണിച്ചുതരും.

യൂവര്‍ ടൈം ഓണ്‍ ഫേസ്ബുക്ക്, എന്ന പുതിയ ഫീച്ചറാണ് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം നിങ്ങളുടെ ഫേസ്ബുക്കില്‍ ചിലവഴിക്കുന്ന സമയം എങ്ങനെ ഉപയോഗിച്ചു എന്നത് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ ഡെയ്ലി ലിമിറ്റ് സെറ്റ് ചെയ്യാനും, അത് നോട്ടിഫിക്കേഷനായി കിട്ടാനും സംവിധാനം ഉണ്ടാകും. 

Latest Videos

undefined

അടുത്ത ഫേസ്ബുക്ക് അപ്ഡേറ്റില്‍ നിങ്ങളുടെ മൊബൈല്‍ ആപ്പില്‍ ഇത് ലഭിക്കും.  അടുത്തിടെ ആപ്പിളിന്‍റെ അടുത്ത ഒഎസ് അപ്ഡേറ്റില്‍ ഫോണ്‍ എത്ര ടൈം ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നുണ്ട്. അതിന് പിന്നാലെയാണ് ഫേസ്ബുക്കും ഉപയോക്താവിനെ സമയം ഓര്‍മ്മിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.

click me!