ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വേണം എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക്. തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫേസ്ബുക്ക് ഈ വാര്‍ത്ത നിഷേധിച്ചത്. തങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയോ, ആധാര്‍ വിവരങ്ങള്‍ ഞങ്ങളുടെ സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ അത്യവശ്യമോ അല്ല ഫേസ്ബുക്ക് പറയുന്നു.
എന്നാല്‍ നിങ്ങളുടെ ആധാര്‍ പേര് അക്കൗണ്ട് തുറക്കുമ്പോള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും എന്നാണ് നിലപാട് എടുത്തത്. കാരണം അത് നിങ്ങളെ തിരിച്ചറിയാന്‍ നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എളുപ്പം സാധിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
Latest Videos
undefined
"using the name on your Aadhaar card makes it easier for friends to recognize you." എന്നതാണ് നിര്‍ദേശം. പക്ഷെ ഇത് നിര്‍ബന്ധമല്ലെന്ന് ഫേസ്ബുക്ക് വീണ്ടും പറയുന്നു.
ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധം എന്ന നിലയിലായിരുന്നു ഇന്നലെ വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത് വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് രംഗത്ത് എത്തിയത്