വാഷിംഗ്ടണ്‍: ഫേസ്ബുക്ക് സമയത്തിന്റെ പുതിയ യൂണിറ്റ് കണ്ടെത്തി. ഫ്ളിക് എന്ന പേരിലാണ് ഫേസ്ബുക്കിലെ ഒരു എൻജിനീയർ കണ്ടെത്തിയ ഈ യൂണിറ്റ് അറിയപ്പെടുന്നതെന്ന് ജിറ്റ്ഹബ് റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ എഫക്ടുകൾ കൂട്ടിച്ചേർക്കാൻ ഏറെ സഹായിക്കുന്നതാണ് പുതിയ യൂണിറ്റെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഫേസ്ബുക്കിലെ എൻജിനീയറായ ക്രിസ്റ്റഫർ ഹോവാത്താണ് ഈ യൂണിറ്റ് കണ്ടെത്തിയത്. 2017ൽ കണ്ടെത്തിയ യൂണിറ്റിൽ വ്യക്തത വരുത്തിയാണ് പുതിയ യൂണിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സെക്കൻഡിന്റെ 1/705,600,000 ആണ് ഒരു ഫ്ളിക്. ഫ്രെയിം ടിക്കിൽനിന്നാണ് ഫ്ളിക് ഉരുത്തിരിയുന്നത്. മോണോ സെക്കൻഡിനുശേഷമുള്ള യൂണിറ്റായാണ് ഫ്ളിക് കണക്കാക്കുന്നത്.
undefined
കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും വിർച്വൽ റിയാലിറ്റി അനുഭവങ്ങൾ സൃഷ്ടിക്കാൻ പുതിയ യൂണിറ്റിനു കഴിയുമെന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഗവേഷകൻ പറഞ്ഞു. പ്രോഗ്രാമിംഗ് ഭാഷയായ സി പ്ലസ് പ്ലസിൽ ഫ്ളിക്കിനെ നിർവചിച്ചിട്ടുണ്ട്.
ഗ്രാഫിക്സുകളിലെ ഷട്ടറുകളിൽ തകരാർ ഒഴിവാക്കാൻ ഈ യൂണിറ്റ് സഹായിക്കുമെന്ന് ബിബിസിയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എൻജിനീയർ മാറ്റ് ഹാമൻണ്ട് പറഞ്ഞു.