സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് തങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് അവസാനിപ്പിക്കുന്നു. 2014 ല്‍ അവതരിപ്പിച്ച ഈ ആപ്പ് സെപ്തംബര്‍ ആദ്യം മുതല്‍ ലഭിക്കില്ലെന്ന് ഫേസ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ഈ ആപ്പ് ഉപയോഗിച്ചതിന് നന്ദി എന്ന പേരിലാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ടീമിന്‍റെ പേരിലുള്ള പോസ്റ്റിന്‍റെ തലക്കെട്ട്. ഫോണ്‍ വഴി ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഗ്രൂപ്പുകള്‍ നന്നായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നാണ് ഫേസ്ബുക്ക് പറയുന്നത്.
കഴിഞ്ഞ ഫേസ്ബുക്ക് സമ്മിറ്റില്‍ ഗ്രൂപ്പിന് വേണ്ടി പ്രത്യേക പ്ലാനുകളാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. ഇത് പ്രകാരം ഗ്രൂപ്പ് ഇന്‍സൈറ്റ്, ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ പവറുകള്‍ എന്നിവ ഫേസ്ബുക്ക് നല്‍കിയത്. അതിനാല്‍ തന്നെ ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പിന്‍റെ പ്രസക്തി മെല്ലെ ഇല്ലായാതയതായും. ഗ്രൂപ്പിന് ഫേസ്ബുക്ക് മെയിന്‍ ആപ്പില്‍ തന്നെ പലതും ചെയ്യാനാകുമെന്നാണ് ഫേസ്ബുക്ക് ഗ്രൂപ്പ് ടീം പറയുന്നത്.
അതിനാല്‍ തന്നെ ഫേസ്ബുക്ക് ടീം കൂടുതലായി ഫേസ്ബുക്ക്.കോം, ഫേസ്ബുക്ക് ആപ്പ് എന്നിവയിലാണ് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നത്. ഇതോടെ ഫേസ്ബുക്ക് ഗ്രൂപ്പ് ആപ്പ് പിന്‍വലിക്കാന്‍ ഫേസ്ബുക്ക് തീരുമാനം എടുക്കുകയായിരുന്നു.