ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ നിരോധിച്ചിരിക്കുന്ന ഉള്ളടക്കത്തോട് ആളുകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഇത് നിയന്ത്രിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുക്കര്‍ബര്‍ഗ് പറഞ്ഞു.
സിലിക്കണ്‍വാലി: ഫേസ്ബുക്കില്‍ വൈറലാകുന്ന പോസ്റ്റുകള്‍ക്ക് നിയന്ത്രണവുമായി ഫേസ്ബുക്ക് രംഗത്ത്. പ്രശ്നം സൃഷ്ടിക്കുന്നു എന്ന് തോന്നുന്ന വൈറല്‍ പോസ്റ്റുകള്‍ക്കാണ് ഫേസ്ബുക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റങ്ങൾ വരുത്തുമെന്നും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
ആളുകള്‍ക്ക് ഇടയില്‍ പ്രശ്നമുണ്ടാകുന്ന ഉള്ളടക്കമുള്ള പോസ്റ്റുകളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്താന്‍ ആഗ്രഹമുണ്ട്. ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ നിരോധിച്ചിരിക്കുന്ന ഉള്ളടക്കത്തോട് ആളുകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഇത് നിയന്ത്രിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഇതിനായി നിരവധി മാറ്റങ്ങള്‍ക്ക് ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കുകയും പിന്നീട് അന്തിമ തീരുമാനമെടുക്കുകയും ചെയ്യും. ഉള്ളടക്കത്തെ സംബന്ധിച്ച നയങ്ങളുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളുടെ തീരുമാനങ്ങള്‍ ഉപയോക്താക്കളെ കൂടി അറിയിക്കുന്ന തരത്തിലേക്ക് മാറ്റും.