നിങ്ങളുടെ അജ്ഞാത സുഹൃത്തിന് ക്രിസ്തുമസ് സമ്മാനമായി ഒരു പുസ്തകം അയച്ചാൽ നിങ്ങള്‍ക്ക് തിരിച്ചു 36 പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും എന്ന വിധത്തിൽ ഒരു സന്ദേശം കുറച്ച് ദിവസമായി ഫേസ്ബുക്കില്‍ വൈറലാകുന്നുണ്ട്. ഇതിന്‍റെ ഉള്ളുകളികളാണ് കേരള ഹോക്സ് ബെര്‍സ്റ്റ് എന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഷിഷ് ജോസ് അമ്പാട്ട് പറയുന്നത്. ഇത് കണക്കുകള്‍ പ്രകാരം സാധ്യമല്ലെന്നാണ് ആഷിഷ് വാദിക്കുന്നത്. ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
undefined
ഇത് ഒരുതരം ചെയിൻമെയിൽ തട്ടിപ്പ് ആണ് ഇത്. ഈ പുസ്തക കൈമാറ്റ സന്ദേശത്തിന്‍റെ ഭാഗം ആയാൽ രണ്ടു പേരുടെ പേരുള്ള ഒരു ലിസ്റ്റ് നിങ്ങൾക്കു ലഭിക്കും. ഇതിൽ രണ്ടാമൻ നിങ്ങൾക്ക് ഈ സന്ദേശം ആയിച്ച വ്യക്തി ആയിരിക്കും. എന്തായാലും നിങ്ങൾ ചെയ്യേണ്ടത് ലിസ്റ്റിൽ ആദ്യമുള്ള വ്യക്തിയ്ക്കു ഒരു പുസ്തകം വാങ്ങി നൽകുകയും, ലിസ്റ്റിൽ രണ്ടാമതുള്ള ആളെ ഒന്നാമൻ ആയും നിങ്ങളുടെ പേരും മേൽവിലാസ വിവരവും രണ്ടാമത്ത് ആയും ചേർത്തു സന്ദേശം ആറു പേർക്കു ആയിക്കുക എന്നതാണ്. അവർ ഓരോരുത്തരും മുകളിൽ പറഞ്ഞത് ആവർത്തിക്കണം അങ്ങനെ അവർ 6 പേർക്കു വച്ചു 36 പേർക്കു ആയിച്ചാൽ ആ 36 പേര് ഓരോ പുസ്തങ്ങൾ വീതം നിങ്ങൾക്ക് വാങ്ങി തരുകയും ചെയ്യും എന്നതുമാണ് അവകാശവാദം. ഇത് തുടർന്ന് കൊണ്ട് ഇരിക്കണം.
ചില ഇടങ്ങളിൽ പുസ്തങ്ങൾക്കു പകരം വീഞ്ഞു കുപ്പിയും, രഹസ്യ സമ്മാനവും ഒക്കെയായി ഈ ചെയിൻ മെസേജിന്‍റെ വിവിധ രൂപങ്ങളും സൈബർ സ്പെസിൽ കാണാം. കേൾക്കുമ്പോൾ മോഹിപ്പിക്കുന്ന ടാസ്‌ക് ആണെങ്കിലും ഇത് ഒരുതരം പിരമിഡ് സ്കാം ആണ്. നിങ്ങൾക്കു ലഭിച്ച സന്ദേശത്തിൽ പറയുന്നത് പോലെ നിങ്ങൾ കൃത്യമായും പാലിക്കുകയും മറ്റ് ആറു പേർക്കു അത് കൈമാറുകയും ചെയ്യുകയും അവരിൽ നിന്ന് ലഭിക്കുന്ന എല്ലാവരും കൃത്യമായും ഇത് പിന്തുടർന്നു പോകയും ചെയ്യുന്നു എന്ന് കരുതുക, അത് എത്രമാത്രം പ്രായോഗികത ഇല്ലാത്തത് ആണെങ്കിലും.
നിങ്ങളെ ഒന്നാംതര യൂസർ ആയിട്ട് കാണാം. നിങ്ങൾക്കു ഈ ടാക്സിന്റെ ഭാഗമായി പുസ്തങ്ങൾ ലഭിക്കണം എങ്കിൽ 36 പേർ പുതിയതായി ടാസ്കിന്റെ ഭാഗം ആകണം. നിങ്ങളിൽ നിന്ന് സന്ദേശം ലഭിച്ച ആറു പേർക്കു പുസ്തങ്ങൾ ലഭിക്കണം എങ്കിൽ 216 പുതിയത് ആയി ഇതിന്റെ ഭാഗം ആകണം, മൂന്നാം തരത്തിൽ നിൽക്കുന്നവർക്ക് പുസ്തകങ്ങൾ ലഭിക്കണം എങ്കിൽ അത് 1296 ആകണം.
പത്താംതര യൂസേഴ്‌സിനു പുസ്തങ്ങൾ ലഭിക്കണം എങ്കിൽ 6,04,66,176 പേർ പുതിയത് ആയി ഈ ടാക്സിൽ നിങ്ങളുടെ കീഴിൽ വരണം. ഇത് കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ ഇരട്ടിയോളം ആണ്. പതിമൂന്നാം തര യൂസേഴ്‌സിനു പുസ്തങ്ങൾ ലഭിക്കണം ആയിരത്തി മുന്നൂറു കോടിയോളം ഉപഭോക്താക്കളാണ് നിങ്ങളുടെ കീഴിൽ പുതിയത് ആയി വരേണ്ടത്. ഇത് ഭൂമിയിൽ ഉള്ള മൊത്തം മനുഷ്യരെക്കാളും ഒരുപാട് ആണു. നിലവിലെ ലോകമനുഷ്യ സംഖ്യ എഴുനൂറര കോടിയാണ്. ഈ ടാസ്കിന്റെ നിയമം സന്ദേശം ലഭിക്കുന്ന എല്ലാരും അത് പോലെ പാലിച്ചാൽ പോലും അസംഭാവ്യമായ കാര്യമാണ് ഇത് എന്നു മനസ്സിൽ ആയല്ലോ.
ഇത് മാത്രമല്ല ഓരോതരും തമ്മിലുള്ള പുസ്തകം കൈമാറ്റത്തിന്റെ ഇടവേളയും ഇത് പോലെ വർദ്ധിച്ചും വരും. നിങ്ങളുടെ സുഹൃത്തുക്കൾക്കു ഇഷ്ടമുള്ള പുസ്തങ്ങൾ നൽകി ക്രിസ്തുമസ് സന്തോഷിക്കുന്നത് നല്ല കാര്യമാണ് പക്ഷെ ഒരു പുസ്തകം നൽകി 36 പുസ്തങ്ങൾ നേടാം എന്ന അവകാശവാദം വ്യാജമാണ്. ഇതിന്‍റെ ഭാഗമായി ആദ്യം എത്തിയവർക്കു കുറച്ചു പുസ്തങ്ങൾ ലഭിക്കുമെങ്കിലും ശേഷം ചേരുന്നവർക്ക് ഒരു പ്രയോജനവും ഉണ്ടാക്കില്ല. 2015 ക്രിസ്‌തുമസ് കാലത്ത് തുടങ്ങിയ ഒരു ചെയിൻ മെസേജ് സന്ദേശമാണ് ഇപ്പോഴും ഇവിടെ പ്രചരിക്കുന്നത്.
അപരിചിതരിൽ എത്തുന്ന നിങ്ങളുടെ മേൽവിലാസങ്ങൾ ഒരു പക്ഷെ ദുരുപയോഗം ചെയ്യപ്പെട്ടാനും സാധ്യതയുണ്ട്. അത് പോലെ ഇത്തരത്തിൽ ഉള്ള ചെയിൻമെയിൽ സന്ദേശങ്ങൾ ചൂതാട്ടമായി കണക്ക് ആകുന്ന നിയമങ്ങൾ അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നു അതിനാൽ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകൃതമായി മാറാനും സാധ്യതയുണ്ട്. ഫേസ്ബുക്കിന്‍റെ ടെമ്സ് ഓഫ് സർവീസിൽ പറയുന്ന "not engage in unlawful multilevel marketing " ലംഘനവും ആയും ഇത് മാറാവുന്നതാണ്.