വലിയ വീഴ്ചയ്ക്ക്  മാപ്പ് ചോദിച്ച് ഫേസ്ബുക്ക്

By Web Desk  |  First Published Dec 30, 2017, 6:25 PM IST

ദില്ലി : വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റുകള്‍ കണ്ടെത്തുന്നതില്‍ വീഴ്ച പറ്റിയ ഫേസ്ബുക്ക് മാപ്പ് പറഞ്ഞു.  വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പൂര്‍ണ്ണമായി ബ്ലോക്ക് ചെയ്യാന്‍ കഴിയാത്തതില്‍ ഫേസ്ബുക്ക് മാപ്പുപറഞ്ഞു. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അത് നീക്കം ചെയ്യാന്‍ പറ്റിയില്ലെന്ന് ഫേസ്ബുക്ക് സമ്മതിക്കുന്നു. 

അതുപോലെ ഒരു യുവതിയുടെ ചിത്രവും അതിനൊപ്പമുള്ള മോശമായ കമന്‍റുകളും റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടി ഉണ്ടായില്ല. സ്വതന്ത്ര അന്വേഷണ സംഘമായ 'പ്രോ പബ്ലിക്ക' നടത്തിയ അന്വേഷണത്തില്‍ മതങ്ങളെ അവഹേളിക്കുന്നതും, മത വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ക്കെതിരെ നിരന്തരമായി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫേസ്ബുക്ക് വേണ്ട നടപടികള്‍ എടുക്കാത്തതായി ശ്രദ്ധയില്‍ പെട്ടു. ഈ പോസ്റ്റുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് ഫേസ്ബുക്കില്‍ നിന്നും മെസേജ് ലഭിച്ചിരുന്നു. 

Latest Videos

ഇത്തരത്തിലുള്ള 49 കേസ് ഫയലുകള്‍ പ്രോ പബ്ലിക്ക കണ്ടെത്തി ഫേസ്ബുക്കിന് അയച്ചിരുന്നു. ഇതില്‍ 22 എണ്ണത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച ഫേസ്ബുക്ക് ആറു കേസുകളില്‍ യൂസ്സേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ കുറ്റപ്പെടുത്തി. ഉ

പയോക്താക്കള്‍ക്ക് നിരാശയുണ്ടാക്കിയതില്‍ മാപ്പു പറയുന്നുവെന്ന് വ്യക്തമാക്കിയ ഫേസ്ബുക്ക് കൂടുതല്‍ മോഡറേറ്റ്‌സിനെ നിയമിക്കുമെന്നും അതിലൂടെ പരിഹാരം കാണക്കാക്കാനാകുമെന്നും വിശദീകരിക്കുന്നു.

click me!