ഫേസ്ബുക്കില്‍ ഇനി 'പേജ് പേ ചര്‍ച്ച'.!

By Web Desk  |  First Published Jul 21, 2017, 10:51 PM IST

ന്യൂയോര്‍ക്ക്:  ഫേസ്​ബുക്ക്​ പേജുകളില്‍ ഇനി ഒരു ചര്‍ച്ചയിടവും. പുതിയ ഫീച്ചർ വഴി പേജിന്‍റെ അഡ്മിന്​ പേജിലെ അംഗങ്ങള്‍ക്കായി പ്രത്യേക ചർച്ച ഗ്രൂപ്പ്​ രൂപപ്പെടുത്താൻ കഴിയും. ഗ്രൂപ്​സ്​ ഫോർ പേജസ്​ എന്ന പേരിൽ ആണ്​ ​ഫേസ്​ബുക്ക്​ പേജുകളിൽ ഇൗ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്​. പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഇൗ ഗ്രൂപ്പുവഴി ചർച്ചകളാകാം. ആർട്ടിസ്​റ്റ്​, ബിസിനസ്​, ബ്രാൻഡ്​, ഫാൻസ്​ ക്ലബ്​ തുടങ്ങിയ വിവിധ രീതിയിൽ ഗ്രൂപ്പുകൾ സൃഷ്​ടിക്കാമെന്ന്​ ഫെയ്​സ്​ബുക്ക്​ ചീഫ്​ പ്രൊഡക്​ട്​ ഒാഫീസർ ക്രിസ്​ കോക്​സ്​ പറഞ്ഞു. 

പോസ്​റ്റ്​ ദിസ്​ എന്ന പേരിൽ വാഷിങ്​ടൺ പോസ്​റ്റിലെ ജേണലിസ്​റ്റുകളായ ടെറി രൂപർ,ടെഡി അമനബാർ എന്നിവർ ഗ്രൂപ്പ്​ രൂപപ്പെടുത്തുകയും പത്രത്തി​ന്‍റെ വായനക്കാരുമായി നേരിട്ട്​ സംവദിക്കുകയും ചെയ്യുന്ന രീതി ആവിഷ്​ക്കരിച്ചു. ഇതിൽ നിന്ന്​ പ്രചോദനം ഉൾ​കൊണ്ടാണ്​ ഫെയ്​സ്​ബുക്കിന്‍റെ പരീക്ഷണം.  

Latest Videos

undefined

ഇത്​ പത്രാധിപർക്കുള്ള കത്തി​ന്‍റെ ഡിജിറ്റൽ രൂപമാവുകയും അതെസമയം തന്നെ തത്സമയ ചർച്ചയും കൂടിയായി മാറുന്നു. ഇത്​ പത്രത്തിന്‍റെ വായനക്കാർ ഇഷ്​ടപ്പെടുകയും അവരെ ന്യൂസ്​ റൂമുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നുവെന്നും കോക്​സ്​ പറഞ്ഞു.     

ഒരു സ്​ഥാപനത്തി​ന്‍റെ നാല് ചുമരില്‍​ ഒതുങ്ങുന്ന ചർച്ചകളിൽ അതി​ന്‍റെ അഭ്യുദയകാംക്ഷികൾക്ക്​ കൂടി പങ്കാളിയാകാൻ അവസരമൊരുങ്ങുന്നതാണ്​ പുതിയ സംവിധാനം​. ഫേസ്ബുക്ക്​ സ്​ഥാപകൻ മാർക്ക്​ സുക്കർബർഗ്​  ഗ്രൂപ്​സ്​ ഫോർ പേജസ്​ ആശയത്തെ അഭിനന്ദിക്കുകയും പുതിയ ഫീച്ചർ ജനങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നും അഭിപ്രായപ്പെട്ടു. 

click me!