എക്സ്ട്രാ സൂപ്പര്‍മൂണ്‍; ഈ ദിനത്തെ ഭയക്കണം.!

By Web Desk  |  First Published Nov 8, 2016, 12:03 PM IST

ഈ ദിനത്തില്‍ കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേയ്ക്ക് അടിച്ചു കയറാനും സാധ്യതയുണ്ടെന്നു വിദഗ്ധര്‍ പറയുന്നു. ഈ സമയത്തു പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ കണ്ടേക്കാം. ഭൂമിയില്‍ നിന്നു ചന്ദ്രനിലേയ്ക്കുള്ള ദൂരം 3,56,509 ആയി കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കും എന്നു ഗവേഷകര്‍ അറിയിച്ചു. 

എന്നാല്‍ ഭൗമപാളികള്‍ സംയോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനേഷ്യയിലെ ജാവാ കടലിടുക്കു പോലെയുള്ള ഭ്രംശമേഖലയിലുമായിരിക്കും ചലനങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കൂടുതല്‍. ഭൂമിയുടെയും ചന്ദ്രന്‍റെയും ആകര്‍ഷണം ഒരുമിച്ചു വരുമ്പോള്‍ ഭൗമപാളികള്‍ക്കിടയില്‍ വലിച്ചില്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇതുമൂലമുണ്ടാകുന്ന ചെറുചലനങ്ങള്‍ പിന്നീട് വന്‍ ചലനങ്ങളിലേയ്ക്ക് നയിക്കാം എന്നും ഗവേഷകര്‍ പറയുന്നു. 

Latest Videos

undefined

സാധാരണയായി ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന സൂപ്പര്‍മൂണ്‍ സമയത്ത് ആകര്‍ഷണം മൂലം ഭൗമപാളികള്‍ ഒന്നിനടിയില്‍ മറ്റൊന്നായി തെന്നിക്കയറി ഭൂചലനങ്ങള്‍ ഉണ്ടാകാം. അടുത്ത കാലത്തുണ്ടായ ജപ്പാന്‍ ഭൂചലനം ഇങ്ങനെ സംഭവിച്ചതാണെന്നു തെളിഞ്ഞിരുന്നു. 

ചന്ദ്രഗ്രഹണവും സൂപ്പര്‍മൂണും ഒരേസമയത്തു വന്നാല്‍ സൂര്യനില്‍ ചെറിയപൊട്ടിത്തെറികള്‍ സംഭവിക്കാം. ഇങ്ങനെയുണ്ടായാല്‍ ഭൂമിയിലെ  ദുരന്തത്തിന്‍റെ ആക്കാം വര്‍ധിക്കും. ലോകത്തിലെ ശക്തിയേറിയ ആറ് ഭൂകമ്പങ്ങള്‍ ഉണ്ടായത് പൂര്‍ണ്ണചന്ദ്രദിനത്തോട് അടുത്ത ദിവസങ്ങളിലായിരുന്നു എന്നു ഗവേഷകര്‍ പറയുന്നു. 

click me!