പരിണാമ സിദ്ധാന്തവും, മഹാവിസ്ഫോടന സിദ്ധന്തവും അംഗീകരിച്ച് പോപ്പ്

By Web Desk  |  First Published Sep 18, 2017, 4:48 PM IST

വത്തിക്കാന്‍: മനുഷ്യ പരിണാമം പറയുന്ന പരിണാമം പോലുള്ള ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളിപ്പറയാനാവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിണാമ വാദവും, ലോകം ഉടലെടുക്കാന്‍ കാരണമെന്ന് പറയപ്പെടുന്ന വിസ്‌ഫോടന സിദ്ധാന്തവും യഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ പോപ്പ്, 'ഒരു മാന്ത്രിക ദണ്ഡ് കൈവശമുള്ള മാന്ത്രികനല്ല ദൈവമെന്നും' പ്രസ്താവിച്ചു. പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസില്‍ നടന്ന ചര്‍ച്ചയിലാണ് പോപ്പിന്‍റെ പുതിയ പ്രസ്താവനകള്‍

പരിണാമ സിദ്ധാന്തത്തിന് എതിരായ 'സ്യുഡോ തീയറീസ്' വാദങ്ങള്‍ക്ക് വിരാമമിടുന്നതാണ് പോപ്പിന്‍റെ പരാമര്‍ശമെന്നാണ് മതരംഗത്തെ നിരീക്ഷകര്‍ വിദഗ്ധര്‍ പറയുന്നു. മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ പോപ്പിന്റെ നിലപാടുമായി യോജിക്കാത്തതുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം. രണ്ട് ശാസ്ത്രീയ സിദ്ധാന്തങ്ങളും സൃഷ്ടാവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്നവയല്ല, മറിച്ച് അവ സൃഷ്ടാവിന് 'ആവശ്യമായിരുന്നു'. ഉല്‍പത്തി പുസ്തകം വായിക്കുമ്പോള്‍ മാന്ത്രിക ദണ്ഡുകൊണ്ട് എന്തും ചെയ്യാന്‍ കഴിയുന്ന ഒരു മാന്ത്രികനായിരുന്നു ദൈവം എന്ന ചിന്ത ഉണ്ടാകുന്നു. എന്നാല്‍ അത് അങ്ങനെയല്ല, ഫ്രാന്‍സിസ് പാപ്പ പറയുന്നു. 

Latest Videos

പരിണാമ സിദ്ധാന്തത്തേയും വിസ്‌ഫോടനത്തെയും അനുകൂലിച്ച് മുന്‍പ് പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അഭിപ്രായം പറഞ്ഞിരുന്നു. എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ 1996ല്‍ പരിണാമ വാദം' ഒരു സാങ്കല്പിക സിദ്ധാന്തത്തേക്കാള്‍ ഉപരി തെളിയിക്കപ്പെട്ട വസ്തുതയാണെന്നും' അഭിപ്രായപ്പെട്ടിരുന്നു.

click me!