'കെകിയസ് മാക്സിമസ്', എക്‌സില്‍ പേര് മാറ്റി മസ്‌ക്; സൈബര്‍ട്രക്ക് പൊട്ടിത്തെറിക്ക് പിന്നാലെ വീണ്ടും തിരുത്ത്

By Web Desk  |  First Published Jan 4, 2025, 9:05 AM IST

എക്‌സ് പ്ലാറ്റ്‌ഫോമിന്‍റെ ഉടമയാണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ ധാരണയെന്നാണ് ഇലോണ്‍ മസ്‌കിനോട് അദേഹത്തിന്‍റെ ആരാധകവൃന്ദം ചോദിക്കുന്നത്
 


ടെക്‌സസ്: ‘കെകിയസ് മാക്സിമസ്’ എന്ന പേര് എക്സിൽ (പഴയ ട്വിറ്റര്‍) കണ്ടാൽ സംശയിക്കേണ്ട. എക്‌സ് ഉടമയും ശതകോടീശ്വരനുമായ സാക്ഷാൽ ഇലോൺ മസ്കിന്‍റെ എക്സ് ഹാൻഡിലിന്‍റെ പേരാണിത്. ലാസ് വേഗാസിലെ ഡൊണള്‍ഡ് ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിക്ക് പിന്നാലെ മസ്ക് എക്‌സില്‍ പഴയ നാമത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

മൈക്രോ ബ്ലോഗിംഗ് സംവിധാനമായ എക്സില്‍ തന്‍റെ പേരും പ്രൊഫൈൽ പിക്ചറും മാറ്റിയിരിക്കുകയാണ് എക്സിന്റെ ഉടമയും നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണൾഡ്‌ ട്രംപിന്‍റെ ഉപദേഷ്ടാവുമായ ഇലോൺ മസ്ക്. പ്രൊഫൈൽ പിക്ചറായി അപ്ഡേറ്റ് ചെയ്തിരിക്കുന്നത് റോമൻ യോദ്ധാക്കളുടേതുപോലുള്ള വസ്ത്രമണിഞ്ഞ് കൈയിൽ വീഡിയോ ഗെയിം ജോയ്‌സ്റ്റിക്കും പിടിച്ചിരിക്കുന്ന പ്രശസ്ത കാർട്ടൂൺ കഥാപാത്രവും മീമുമായ ‘പെപ്പെ ദ ഫ്രോഗി’ന്‍റെ ചിത്രം. പല എക്സ് തമാശകളെയും പോലെ മസ്‌കിന്‍റെ പേര് മാറ്റത്തിന് പിന്നിലെ കാരണവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Latest Videos

Read more: 'ആ വിഡ്ഢി തെരഞ്ഞെടുത്ത വാഹനം തെറ്റി'; സൈബർട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തില്‍ മസ്കിന്‍റെ പ്രതികരണം

പേരുമാറ്റി മണിക്കൂറുകൾക്കുള്ളിൽ ‘കെകിയസ് മാക്സിമസ്’ എന്ന പേരിലുള്ള മീം കോയിനിന്‍റെ (ഒരുതരം ക്രിപ്‌റ്റോ നാണയം) മൂല്യം 900 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. എക്സിലെ കുറിപ്പുകളിലൂടെ ക്രിപ്‌റ്റോ നാണയങ്ങളുടെ മൂല്യത്തിൽ വ്യത്യാസമുണ്ടാകുന്നതിൽ  പേരുകേട്ട മസ്കിന്‍റെ പുതിയ തമാശയുടെ ലക്ഷ്യവും ഇതാണെന്നാണ് അഭ്യൂഹങ്ങൾ. ഇതുതന്നെയാണെന്നാണ് ചിലർ കരുതുന്നത്. എന്നാല്‍ ലാസ് വേഗാസിലെ ഡൊണള്‍ഡ് ട്രംപ് ഹോട്ടലിന് മുന്നിലുണ്ടായ ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിക്ക് പിന്നാലെ മസ്ക് എക്‌സില്‍ തന്‍റെ ശരിയായ പേരിലേക്ക് മടങ്ങുകയും ചെയ്തു.

അടുത്തിടെ ചൊവ്വയിൽ മനുഷ്യർ സ്ഥാപിക്കുന്ന കോളനിയിലുണ്ടാകുന്ന ഭരണക്രമത്തെപ്പറ്റിയുള്ള ഇലോണ്‍ മസ്കിന്‍റെ നിർദേശം വാർത്തയായിരുന്നു. ചുവന്ന ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൊവ്വയിൽ പ്രത്യക്ഷ ജനാധിപത്യമാണ് ഉണ്ടാകേണ്ടതെന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് പകരം അവിടെ ജീവിക്കുന്നവർ ഓരോരുത്തരുമായിരിക്കും തീരുമാനങ്ങളെടുക്കുന്നതെന്നും മസ്ക് ചൂണ്ടിക്കാണിക്കുന്നു. എക്സിലൂടെയാണ് മസ്ക് ഇക്കാര്യം പങ്കുവെച്ചത്. ഭൂമിയിലുള്ള ഭരണക്രമം തന്നെയാകുമോ ചൊവ്വയിലുമുണ്ടാകുക എന്ന ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മസ്ക്. ഭൂമിയിലെ ഭരണക്രമം തന്നെയായിരിക്കുമോ ചൊവ്വയിലും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മസ്ക്.

Read more: ധ്രുവങ്ങള്‍ മാറിമറിയും? മനുഷ്യജീവന് ആപത്തോ; ആശങ്കയായി ഭൂമിയുടെ കാന്തിക മണ്ഡലത്തിന്‍റെ ബലക്ഷയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!