ദിലീപിന് ഹാക്കര്‍മാരും പണികൊടുത്തു

By Web Desk  |  First Published Jul 11, 2017, 5:32 PM IST

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന് ഹാക്കര്‍മാരും പണികൊടുത്തു‍. ദിലീപിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് 'ദിലീപ് ഓണ്‍ലൈന്‍' ഹാക്കര്‍മാര്‍ തകര്‍ത്തു. വെബ്‌സൈറ്റിന്‍റെ ഹോം പേജില്‍ അഴികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ദിലീപിന്‍റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'വെല്‍കം ടു സെന്‍ട്രല്‍' ജയില്‍ എന്ന സിനിമയിലെ ചിത്രങ്ങളോടൊപ്പം ദിലീപിനെ കുറ്റവാളിയെന്ന് വിളിച്ചുകൊണ്ടുള്ള സന്ദേശവും കാണാം. ജയില്‍ ഇവിടെയുണ്ട്. സെന്‍ട്രല്‍ ജയിലിലേക്ക് സ്വാഗതം, കുറ്റവാളി ദിലീപ് എന്നാണ് ഹാക്കര്‍മാരുടെ സന്ദേശം. ദിലീപിന്‍റെ പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളും സിനിമകളുടെ പട്ടികയും ജീവചരിത്രവുമെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു വെബ്‌സൈറ്റ്. 

Latest Videos

ഹാക്ക് ചെയ്തതിന് ശേഷം ലിങ്കുകള്‍ പലതും തുറക്കാന്‍ സാധിക്കുന്നില്ല. ദിലീപിന്റെ മറ്റ് സംരഭങ്ങളായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, ഡി സിനിമാസ്, ദേ പുട്ട്, ജിപി ട്രസ്റ്റ് എന്നിവയുടെ ലിങ്കുകളും വെബ്‌സൈറ്റിലുണ്ട്.

click me!