കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍വിഡിയ അവരുടെ അല്‍ഗോറിതം ഉപയോഗിച്ച് യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന മുഖ ചിത്രങ്ങള്‍ നിർമിച്ചു കാണിച്ചിരുന്നു
ഈ ആള്‍ ഇവിടെ ജീവിച്ചിരുന്നിട്ടില്ല, ചിലപ്പോള്‍ ആ ചിത്രം കാണുമ്പോള്‍ വിശ്വസിക്കാന്‍ നിങ്ങള്‍ക്കും പ്രയാസം തോന്നിയേക്കും. അതേ എങ്കില്‍ സത്യമാണ്. സൈബര്‍ ലോകത്ത് ചര്‍ച്ചയാകുകയാണ് ദിസ് പേഴ്‌സണ്‍ ഡസ്‌നോട്ട് എക്‌സിസ്റ്റ് എന്ന സൈറ്റ്. ഇതിന്‍റെ പ്രവര്‍ത്തനം സിംപിളാണ്. https://thispersondoesnotexist.com ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു, അപ്പോള്‍ ഒരു ഫോട്ടോ നിങ്ങളുടെ ടാബില്‍ പ്രത്യക്ഷപ്പെടും. നിങ്ങള്‍ ഇത് ആര് എന്ന് അത്ഭുതപ്പെടുന്നില്ലെ. എന്നാല്‍ ഇത്തരം ഒരു വ്യക്തി ഭൂമിയില്‍ ജനിച്ചിട്ടും, ജീവിച്ചിട്ടും ഇല്ലെന്നതാണ് സത്യം.
കാണുന്നത് എല്ലാം വിശ്വസിക്കരുത് എന്നതാണ് ഈ സൈറ്റ് ഓര്‍മ്മിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍വിഡിയ അവരുടെ അല്‍ഗോറിതം ഉപയോഗിച്ച് യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന മുഖ ചിത്രങ്ങള്‍ നിർമിച്ചു കാണിച്ചിരുന്നു. ഇതേ ടെക്‌നോളജി തന്നെയാണ് പുതിയ വെബ്‌സൈറ്റിലും ഉപയോഗിച്ചിരിക്കുന്നത്. ഈ സൈറ്റിലെ ചിത്രങ്ങള്‍ എല്ലാം ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്‌വര്‍ക്ക് (generative adversarial networks (GANs) അല്‍ഗോറിതം ഉപയോഗിച്ച് ഉണ്ടാക്കിയവയാണ്.
undefined
ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്‌വര്‍ക്‌സ് ആദ്യം അവതരിപ്പിക്കുന്നത് 2014ല്‍ ആണ്. എന്നാല്‍ ചിത്ര നിര്‍മ്മാണത്തില്‍ അത്ര കൃത്യത ഈ അല്‍ഗോറിതം നല്‍കിയില്ല. എന്നാല്‍ 2017ല്‍ ഇ ടെക്‌നോളജി എന്‍വിഡിയ ഏറ്റെടുത്തപ്പോള്‍ അതിനു മാറ്റം വന്നു. ഈ ടെക്‌നോളജി മനുഷ്യ പോര്‍ട്രെയ്റ്റ്‌സ് മാത്രം സൃഷ്ടിക്കാനല്ല ഉപയോഗിക്കാവുന്നത്.
ഇതിന്‍റെ ഉപയോഗം ഈ വീഡിയോ കാണുക